കോളേജിലെ ഹോസ്റ്റലിലെ ലിഫ്റ്റില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ നോക്കി സ്വയംഭോഗം ചെയ്തു; പരാതിപ്പെട്ടപ്പോള്‍ വാര്‍ഡന്റെ മറുപടി ഞെട്ടിക്കുന്നത്

42

ചെന്നൈ: കോളേജ് ഹോസ്റ്റലിലെ ലിഫ്റ്റില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ നോക്കി കോളേജിലെ ജോലിക്കാരന്‍ സ്വയംഭോഗം ചയ്തു. തമിഴ്നാട്ടിലെ കട്ടന്‍ഗുളത്തൂര്‍ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് സംഭവം. ക്യാംപസിനുള്ളിലെ ഹോസ്റ്റലില്‍ താമസിക്കുന്ന ബിരുധ വിദ്യാര്‍ത്ഥിനിക്ക് നേരയൊണ് ലൈംഗികാതിക്രമം ഉണ്ടായത്. വ്യാഴാഴ്ച മൂന്ന് മണിക്ക് ഹോസ്റ്റലിലെ ആറാം നിലയിലെ തന്‍റെ മുറിയിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി.

Advertisements

ലിഫ്റ്റിലുണ്ടായിരുന്ന ആള്‍ പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു.ലിഫ്റ്റ് നിര്‍ത്തി പുറത്തിറങ്ങാന്‍ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും ഇയാളത് തടസ്സപ്പെടുത്തി. പിന്നീട് നാലാം നിലയില്‍ ലിഫ്റ്റ് നിന്നപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ച് നിലവിളിച്ച് ഓടുകയായിരുന്നു പെണ്‍കുട്ടി. പ്രതി ലിഫ്റ്റ് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും ക്യാംപസിലെ ഹോസ്റ്റലുകളിലേക്ക് ഇയാള്‍ക്ക് അനുവാദം ഉണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിനി പരാതി പറഞ്ഞിട്ടും മൂന്ന് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞാണ് അധികൃതര്‍ സിസിടവി നോക്കാന്‍ തയ്യാറയത്. സിസിടവി ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി അധികൃതര്‍ വിശ്വസിച്ചതെന്നും മറ്റ് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ ഹോസ്റ്റല്‍ വാര്‍ഡന്‍ ആദ്യം പറഞ്ഞത് എല്ലാവരോടും ധരിച്ചിരിക്കുന്ന വസ്ത്രം മാറാനായിരുന്നു എന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. ചെറിയ വസ്ത്രം ധരിച്ചതിന് വാര്‍ഡന്‍ കുറ്റപ്പെടുത്തി.

പരാതി നല്‍കാനായി പോവാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനികളോട് മുറിയില്‍ പോയി വസ്ത്രം മാറി ഉറങ്ങാനാണ് വാര്‍ഡന്‍ പറഞ്ഞതെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. ക്യാംപ്സ് രജിസ്ട്രാറും ഡയറക്ടറും ക്യാംപസില്‍ ഉണ്ടായിട്ടും തങ്ങളുടെ പരാതി കേള്‍ക്കാന്‍ ആരും തയ്യാറായില്ല. ഒരു മെയില്‍ അയക്കാന്‍ പറഞ്ഞ് അദ്ദേഹം ക്യാംപസ് വിട്ടതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഡയറക്ടറോട് പൊലീസില്‍ പരാതി നല്‍കേണ്ടെയന്ന് ചോദിച്ചെങ്കിലും അദ്ദേഹം അത് അവഗണിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സഹപാഠിക്ക് നേരെ ലൈംഗികാതിക്രം നടന്നിട്ടും കോളേജ് അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ പ്രതിഷേധിച്ചു. ദ ന്യൂസ് മിനുറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisement