പഞ്ചാബിനെ തകര്‍ത്ത് തരിപ്പണമാക്കി, ചെന്നൈ വീണ്ടും സൂപ്പര്‍ കിംഗ്‌സ്

21

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈയുടെ 161 വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഇന്നിങ് 138 റണ്‍സിന് അവസാനിച്ചു. അഞ്ചാം മത്സരത്തില്‍ ചെന്നൈയ്ക്ക് 22 റണ്‍സിന്റെ ആധികാരിക വിജയവും സ്വന്തം.

അര്‍ധ സെഞ്ചുറിയുമായി ലോകേഷ് രാഹുലും സര്‍ഫ്രാസ് ഖാനും പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടാകാതെ വന്നതോടെ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സിന് പഞ്ചാബിന്റെ ഇന്നിങ്സിന് ദാരുണാന്ത്യം.

Advertisements

രാഹുല്‍ 47 പന്തില്‍ നിന്ന് ഒരു സിക്സും മൂന്നു ബൗണ്ടറിയും സഹിതം 55 റണ്‍സെടുത്തു. സര്‍ഫ്രാസ് 59 പന്തില്‍ രണ്ടു സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 67 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായി.

നേരത്തെ ഡുപ്ലെസിയുടെ അര്‍ധ സെഞ്ചുറി മികവിലാണ് പഞ്ചാബിനെതിരെ ചെന്നൈ 161 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയത്.

നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ റായിഡു ധോണി സഖ്യത്തിന്റെ റണ്‍സുയര്‍ത്താനുള്ള ശ്രമങ്ങള്‍ 160 റണ്‍സിലാണ് എത്തിനിന്നത്.

ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കം തന്നെ പിഴച്ചു.

ഹര്‍ഭജന്‍ സിങ് തന്റെ ആദ്യ ഓവറില്‍ തന്നെ ക്രിസ് ഗെയ്ലിനേയും മായങ്ക് അഗര്‍വാളിനേയും പറിച്ച് പഞ്ചാബിന് ഇരട്ട ഷോക്ക് നല്‍കുകയായിരുന്നു.

ഏഴു പന്തില്‍ അഞ്ച് റണ്‍സുമായി ഗെയ്ല്‍ മടങ്ങിയപ്പോള്‍ റണ്ണൊന്നും എടുക്കാതെ ആയിരുന്നു അഗര്‍വാളിന്റെ മടക്കം.

ചെന്നൈയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച വാട്സണിന്റെയും ഫാഫ് ഡു പ്ലെസിസിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് 55 റണ്‍സില്‍ എത്തിയപ്പോഴാണ് അശ്വിന്‍ പൊളിച്ചത്.

24 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സും സഹിതം 26 റണ്‍സെടുത്ത വാട്സണിന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ ഡുപ്ലെസിസും റെയ്നും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം നടത്തുന്നതിനിടെ 98 ല്‍ എത്തിയപ്പോള്‍ വീണ്ടും അശ്വിന്റെ തന്ത്രം ഡുപ്ലെസിയെ വീഴ്ത്തി.

38 പന്തില്‍ രണ്ട് ബൗണ്ടറിയും നാല് സിക്സും സഹിതം 54 റണ്‍സായിരുന്നു ഡുപ്ലെസിയിയുടെ സമ്ബാദ്യം. അശ്വിന്റെ തൊട്ടടുത്ത പന്തില്‍ തന്നെ 17 റണ്‍സുമായി റെയ്നയും മടങ്ങി.

23 പന്തില്‍ 37 റണ്‍സെടുത്ത എംഎസ് ധോണിയും 15 പന്തില്‍ 21 റണ്‍സെടുത്ത അമ്ബാട്ടി റായിഡുവും പുറത്താകാതെ നിന്നു. നാലാം വിക്കറ്റില്‍ ധോണി റായിഡു സഖ്യമാണ് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തത്.

അശ്വിന്‍ നാല് ഓവറില്‍ 23 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇരു ടീമുകളും നാലു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റാണ്.

ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്ന ടീം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും. ഐപിഎല്ലിലെ 18ാമത്തെ മത്സരത്തിനിറങ്ങുന്ന പഞ്ചാബ് കിങ്സ് ഇലവന്റെയും ചെന്നൈ സൂപ്പര്‍ കിങ്സിന്റെയും നായകന്മാരാരിലാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രവിചന്ദ്രന്‍ അശ്വിനും എംഎസ് ധോണിയും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ നായക തന്ത്രങ്ങളാണ് ഇന്ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ വിരുന്നൊരുക്കുക.

Advertisement