ചെന്നൈ: വാഹന പരിശോധനക്കിടെ യുവാവിന്റെ ഫോണ്‍ പരിശോധിച്ച പൊലീസ് കണ്ടെത്തിയത് 50ഓളം യുവതികളെ പീഡനത്തിന്ന് ഇരയാക്കിയതിന്റെ ദൃശ്യങ്ങള്‍.
ഡിസംബര്‍ 14ന് ചെന്നൈയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയള് പിടിയിലായത്.
വാഹനത്തിന്റെ ബുക്കും പേപ്പറും ശരിയല്ലാത്തതിനാലാണ് യുവാവിനെ പൊലീസ് ചോദ്യം ചെയ്തത്. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് യുവാവ് നല്‍കിയത്.
ഇതോടെയാണ് യുവാവിന്റെ കയ്യില്‍നിന്നും ഫോണ്‍ വാങ്ങി പൊലീസ് പരിശോധിച്ചത്. അമ്ബതോളം യുവതികളെ ഇയാള്‍ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് ഫോണില്‍നിന്നും കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് ഇര്കളായ യുവതികളെ ബന്ധപ്പെട്ടു. തങ്ങളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു എന്ന് യുവതികള്‍ പൊലീസിന് മൊഴി നല്കി.
നേരത്തെയും സമാനമായ കേസില്‍ പ്രതി പിടിയിലായിട്ടുണ്ടെങ്കിലും മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.