തമിഴ് നാട്ടിലെ മഹാബലിപുരത്ത് ലഹരി പാർട്ടി, പെൺകുട്ടികൾ ഉൾപ്പടെ 175 മലയാളി വിദ്യാർത്ഥികളും ടെക്കികളും പിടിയിൽ

17

ചെന്നൈ: മലയാളികളായ കോളേജ് വിദ്യാർത്ഥികളെയും ഐടി പ്രൊഫണലുകളെയും കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിൽ രാത്രികാല ലഹരി പാർട്ടികൾ വ്യാപകമാകുന്നു.

ഫേസ്ബുക്ക് വാട്ടസാപ്പ് കൂട്ടായ്മകളിലൂടെയാണ് ലഹരി പാർട്ടികളിലേക്കുള്ള രജിസ്‌ട്രേഷൻ നടത്തിയിരുന്നത്.

Advertisements

മഹാബലിപുരത്ത് പെൺകുട്ടികൾ ഉൾപ്പടെ 175 പേരെയാണ് ഇന്നലെ പുലർച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തത്.

മഹാബലിപുരത്തെ ഇസിആർ റോഡിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന റിസോർട്ടിലാണ് ലഹരി പാർട്ടി സംഘടിപ്പിച്ചത്.

ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടത്തിയത്. വാട്ട്‌സ്പ്പിലൂടെ ലഹരി പാർട്ടിക്കായി പ്രത്യേക ഗ്രൂപ്പും പ്രവർത്തിച്ചിരുന്നു.

ഫേസ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയും ഒത്തുകൂടിയാണ് മലയാളികളടക്കം തമിഴ്‌നാട്ടിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളാണ് പരിപാടിക്ക് എത്തിയത്.

നാല് സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചയോടെ ആയിരുന്നു പരിശോധന. മദ്യവും നാലരകിലോ കഞ്ചാവും ലഹരിഗുളികളും കൊക്കെയ്‌നും അടക്കം പിടിച്ചെടുത്തു.

ഒറ്റപ്പെട്ട മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ റിസോർട്ടിൽ ഇത്തരം പാർട്ടികൾ പതിവായിരുന്നവെന്ന് പൊലീസ് പറയുന്നു. ആഡംബര കാറുകളിലും ബൈക്കുകളിലുമായാണ് ഇവർ ലഹരി പാർട്ടിക്ക് എത്തിയത്.

റിസോർട്ടിന്റെ നടത്തിപ്പുകാരായ പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് പൊള്ളാച്ചിയിലെ സേത്തുമടയിലെ റിസോർട്ടിൽ നിന്ന് സമാനമായി മലയാളികൾ ഉൾപ്പടെ 165പേരെ പൊലീസ് പിടികൂടിയിരുന്നു.

സേലം, ബംഗ്ലൂരു എന്നിവടങ്ങൾ കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടോയെന്നും പരിശോധിക്കുകയാണ്.

വനാതിർത്തികളിലുള്ള റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് നിരീക്ഷണം. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം റിസോർട്ട് പൂട്ടി സീൽ ചെയ്തു.

Advertisement