സ്വന്തം മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ അഭിരാമിയുടെ വീഡിയോ പ്രചരിക്കുന്നു

43

ചെന്നൈ: കാമുകനൊപ്പം ഒളിച്ചോടാല്‍ തമിഴ്നാട് കുണ്ട്രത്തൂരില്‍ സ്വന്തം മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ഡബ്സ്മാഷ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. അഭിരാമി കൊലപാതകം ആസൂത്രണം ചെയ്തപ്പോള്‍ വീട്ടില്‍ ഇല്ലാത്തതിനാലാണ് ഭര്‍ത്താവ് വിജയുടെ ജീവന്‍ അപകടത്തിലാവാതിരുന്നത്.

Advertisements

മക്കളെ നഷ്ടപ്പെട്ട വിജയിയെ ആശ്വസിപ്പിക്കാന്‍ തമിഴ്‌നടന്‍ രജനികാന്ത് രംഗത്തെത്തി. രജനിയുടെ ആരാധകരാണ് കൊല്ലപ്പെട്ട മക്കളും താനുമെന്ന് വിജയ് പറഞ്ഞു. കൊല്ലപ്പെടുന്നതിന് രണ്ട് ദിനം മുന്‍പ് രജനിയുടെ പുതിയ ചിത്രം കാലയിലെ ഡയലോഗിന് ഡബ്മാഷ് ചെയ്തിരുന്നതായും അദ്ദേഹം താരത്തിനോട് പറഞ്ഞു.

അതേസമയം കാമുകനുമായി അഭിരാമി സ്ഥിരമായി വീഡിയോ കോള്‍ ചെയ്തിരുന്നു. വീഡിയോ കോളിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ അവരെ ഉപദ്രവിക്കുന്നതും പതിവായിരുന്നുവെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് പോയ ശേഷമാണ് മിക്കവാറും കാമുകനുമായി ഇവര്‍ വീഡിയോ കോള്‍ ചെയ്തിരുന്നതെന്നും ഇവര്‍ പറയുന്നു. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അഭിരാമി രണ്ട് മക്കളെയും കൊലപ്പെടുത്തിയത്.

മകന്‍ അജയ് (ഏഴ്), മകള്‍ കര്‍ണിക (നാല്) എന്നിവരെ പാലില്‍ വിഷംകൊടുത്താണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ നാഗര്‍ കോവിലില്‍ വെച്ചാണ് പോലീസ് അഭിരാമിയെ പിടികൂടുന്നത്. ഇവരുടെ കാമുകനായ സുന്ദരം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കമാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.

ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തി കാമുകനൊപ്പം പോകാനായിരുന്നു അഭിരാമിയുടെ പദ്ധതി. കൊലപാതകം നടത്താന്‍ തിരഞ്ഞെടുത്ത ദിവസം ഭര്‍ത്താവ് വിജയ് വീട്ടിലെത്താതിരുന്നതോടെ രക്ഷപ്പെടുകയായിരുന്നു.

Advertisement