സഹപാഠിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പ്ലസ്ടു വിദ്യാര്‍ഥി പിടിയില്‍

35

ചെന്നൈ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്ലസ്ടു വിദ്യാര്‍ഥിയെ പൊലീസ് പിടികൂടി.

മധുരയ്ക്കടുത്ത് മേലൂരില്‍ ബുധനാഴ്ചയായിരുന്നു സംഭവം.പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതിയുടെ സഹപാഠിയാണ്.

Advertisements

ഒരേ ഗ്രാമവാസികളായ ഇരുവരും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്ന് സഹപാഠിയായ വിദ്യാര്‍ഥിയാണ് പ്രതിയെന്ന് തിരിച്ചറിയുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവരം പ്രതിയുടെ വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ ഭീക്ഷണിപ്പെടുത്തുകയാണ് ചെയ്തത്.

ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് കോട്ടംപെട്ടി പൊലീസില്‍ പരാതിനല്‍കി.സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയായ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു.

ഇരയെയും കുടുംബത്തെയും ഭീക്ഷണിപ്പെടുത്തിയതിന് പ്രതിയുടെ പിതാവിനെയും പോലീസ് അറസ്റ്റു ചെയ്തു.

Advertisement