നെറ്റില്‍ തുണ്ടു പടം കാണുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി കേന്ദ്രസര്‍ക്കാര്‍

177

ന്യൂഡല്‍ഹി: രാജ്യത്തെ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് പിടി വീഴുന്നു. 827 അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സേവനദാതാക്കള്‍ക്ക് കേന്ദ്രസർക്കാര്‍ നിർദേശം നൽകുമെന്നാണ് വിവരം.

Advertisements

ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനാത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി.

ഹൈക്കോടതി നിര്‍ദ്ദേശാനുസരണം 827 അശ്ലീല വെബ്‌സൈറ്റുകള്‍ ഉടന്‍ ബ്ലോക്കുചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് സേവനദാതാക്കള്‍ക്കയച്ച സന്ദേശത്തില്‍ ടെലികോം വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 27 ന് പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവിന്‍റെ പകര്‍പ്പ് ഒക്ടോബര്‍ എട്ടിനാണ് ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയത്തിന് ലഭിച്ചത്.

ഡെറാഡൂണിൽ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്ന കേസ് പരിഗണിക്കുന്നിതിനിടെയാണ് അശ്ലീല സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായി നിരോധിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

Advertisement