ബള്‍ജിങ് ഡിസ്‌ക്ക് രോഗം; അനുഷ്‌ക ശര്‍മയ്ക്ക് ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചു, സിനിമ ജീവിതത്തിന് തിരിച്ചടിയാകും

47

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ രോഗക്കിടക്കയില്‍. താരത്തിന്റെ നട്ടെല്ലിനാണ് അസുഖം ബാധിച്ചിരിക്കുന്നത്. ബള്‍ജിങ് ഡിസ്‌ക്ക്, അല്ലെങ്കില്‍ സ്ലിപ്പിങ്ങ് ഡിസ്‌ക്ക് എന്നറിയപ്പെടുന്ന നട്ടെല്ലിന്റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് അനുഷ്‌ക്കയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്.

Advertisements

താരത്തിന് പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ബള്‍ജിങ് ഡിസ്‌ക്ക് എന്നത് സാധാരണയായി കണ്ടു വരുന്ന രോഗാവസ്ഥയാണ്.

അമിതഭാരം ഉയര്‍ത്തുകയോ ശരീരഭാരം അമിതമായി വര്‍ധിക്കുകയോ ചെയ്യുമ്‌ബോളാണ് ഇങ്ങനെ സംഭവിക്കുന്നത്.
കൃത്യമായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുമ്‌ബോഴും ഇതു സംഭവിക്കാം.

കഴുത്ത്, അരക്കെട്ട് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് ശക്തമായ വേദന, തരിപ്പ്, മരവിപ്പ്, പെരുപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.

ആറുമാസം പരിപൂര്‍ണ വിശ്രമവും അതിന് ശേഷം ഏതാണ്ട് 1 വര്‍ഷത്തോളം ഭാഗിക വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. താരത്തിന് അടുത്ത 2 വര്‍ഷത്തേക്ക് ഇനി സിനികള്‍ ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരുമെന്നാണ് ബോളിവുഡില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍.

Advertisement