ഭര്‍ത്താവിന്റെ മൂത്ത സഹോദരനും അളിയനും ചേര്‍ന്ന് നവവധുവിനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

44

യമുനാ നഗര്‍: നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയെ മാനസിക രോഗിയായി ചിത്രിീകരിച്ചു സ്വന്തം വീട്ടിലേക്ക് തിരിച്ചയച്ചു.

Advertisements

പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതെടോയാണ് സംഭവം പുറത്തറിഞ്ഞ
മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനവിവരം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.

ഹരിയാനയിലെ യമുനാ നഗറിലാണ് വിവാഹം ചെയ്തു കൊണ്ടു വന്ന പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. ഭര്‍ത്താവിന്റെ മൂത്ത സഹോദരനും സഹോദരി ഭര്‍ത്താവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് പിന്നീട് ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചു വരുത്തി പെണ്‍കുട്ടിയെ പറഞ്ഞു വിടുകയായിരുന്നു. പെണ്‍കുട്ടിയും യമുനാനഗര്‍ സ്വദേശിയായ യുവാവുമായുള്ള വിവാഹം സെപ്റ്റംബര്‍ 12നായിരുന്നു.

സംഭവത്തില്‍ അമ്മായിയമ്മയ്ക്കും രണ്ട് സഹോദരിമാര്‍ക്കും പങ്കുണ്ടെന്നും കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും എന്നാല്‍ പ്രതികള്‍ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നശിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Advertisement