ദക്ഷിണാഫ്രിക്കയുടെ പതനത്തിന് പ്രധാന കാരണക്കാരൻ ഈ താരമാണ്

14

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ നേടിയത് തകർപ്പൻ വിജയം ആയിരുനുന്നു.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലർത്തി ഇന്ത്യ വിജയിച്ചെങ്കിലും അതൊരു വെറും ജയം മാത്രമായിരുന്നില്ല.

Advertisements

ഒന്നും എളുപ്പമായിരുന്നില്ല, റബാദയും മോറിസും ഫെലക്വേയും എറിഞ്ഞ തീയുണ്ടകളെ പ്രതിരോധിച്ച് നേടിയ വിജയമാണിത്.

ബാറ്റിംഗിന്റെ പറുദീസയാകുമെന്ന കരുതിയ സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാന്മാർ വീഴുന്നത് കണ്ട ഇന്ത്യ അത് ആവർത്തിക്കാതിരിക്കാൻ നന്നായി ശ്രദ്ധിച്ചു.

ലോകകപ്പിൽ ഓപ്പണർ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറിയും നാല് വിക്കറ്റ് നേടിയ ചഹാലിൻറെ മാജിക് സ്പിന്നുമാണ് സ്‌കോർ ബോർഡ് നോക്കുമ്പോൾ തോന്നുമെങ്കിലും അത് അങ്ങനെ മാത്രമല്ല.

രോഹിത്തും ചഹാലും മുന്നണി പോരാളികൾ ആയെങ്കിലും ജസ്പ്രീത് ബുമ്രയുടെ ആദ്യ സ്‌പെല്ലാണ് ദക്ഷിണാഫ്രിക്കയുടെ എല്ലാ കണക്കുകളും തെറ്റിച്ചത്.

ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള രണ്ട് താരങ്ങളാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരായ ക്വൻറൺ ഡി കോക്കും ഹാഷിം അംലയും. ഇരുവരെയും നിലയുറപ്പിക്കുന്നതിന് മുമ്പ് തന്നെ ബുമ്ര കൂടാരം കയറ്റി.

ഇതോടെ കൂറ്റർ സ്‌കോർ ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്ക മാനസികമായി തളർന്നു.

ഡൂുപ്ലസിക്കും കൂട്ടർക്കുമെതിരെ ഇന്ത്യ ആറ് വിക്കറ്റിൻറെ വിജയമാണ് സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയുടെ 227 റൺസ് മറികടക്കുമ്പോൾ സെഞ്ചുറി വീരൻ രോഹിത്(144 പന്തിൽ 122 റൺസ്) പുറത്താകാതെ നിന്നു.

Advertisement