ബംഗളുരു: ഇരുചക്രയാത്രികരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടിച്ചപ്പോള്‍ ഉള്ളില്‍ സിനിമ താരം. മുന്‍കാല സിനിമ നടി രഞ്ജിത ആയിരുന്നു കാറിനുള്ളില്‍ ഉണ്ടായിരുന്നത്.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് ബംഗളുരു നീലമംഗല റോഡില്‍ ആയിരുന്നു സംഭവം. നിത്യാനന്ദ സ്വാമിയുടെ ധ്യാനപീഠ ആശ്രമത്തിലേക്കു പോകുകയായിരുന്നു നടി. ഇതിനിടെയാണ് ബൈക്കിനെ ഇടിച്ചിട്ടത്. ബൈക്ക് യാത്രികരായ നാരായണ്‍ ഗൗഡ, ലക്ഷ്മികാന്ത് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറിനെ കണ്ട് നിന്നവര്‍ പിന്തുടര്ന്നു. വണ്ടിക്കുള്ളില്‍ സിനിമ താരത്തെ കണ്ടതോടെ ആളുകള്‍ അക്രമാസക്തമാരായി. കാറിന്റെ ചില്ലുകള്‍ പൊട്ടിച്ചു. സംഭവം പന്തിയല്ലെന്ന് മനസിലാക്കിയ മറ്റു സന്യാസിമാര്‍ നടിയെ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടുത്തുകയായിരുന്നു .
നേരത്തെ വിവാദ സന്യാസിയുമായുള്ള നടിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പിന്നാലെ പ്രഥമ ശിഷ്യയാണ് രഞ്ജിതയെന്നു വിശദീകരണവും ഉണ്ടായിരുന്നു.