കുപ്രസിദ്ധമായ നിര്‍ഭയ കേസ് മറച്ചു വയ്ക്കാന്‍ ശ്രീശാന്തിനെ ബലിയാടാക്കി; ആഞ്ഞടിച്ച് ഭൂവനേശ്വരി

28

കൊച്ചി: ഐപിഎൽ വാതുവയ്പ്പുകേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ശ്രീശാന്തിന്‍റെ ഭാര്യ ഭൂവനേശ്വരി.

Advertisements

ഡൽഹി പൊലീസിനെയും ബിസിസിഐക്കും എതിരെയാണ് ഭൂവനേശ്വരി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് ഭൂവവനേശ്വരി കത്ത് പുറത്ത് വിട്ടിരിക്കുന്നത്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയ ശ്രീശാന്ത് കഴിഞ്ഞ ദിവസം വാതുവയ്പ്പുകേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞ് പൊട്ടിക്കരഞ്ഞതിന് പിന്നാലെയാണ് ഭൂവനേശ്വരിയുടെ രംഗപ്രവേശം.

കുപ്രസിദ്ധമായ നിർഭയ കേസ് മറച്ചു വയ്ക്കാൻ ഡൽഹി പൊലീസ് മെനഞ്ഞെടുത്ത കഥയാണ് വാതുവയ്പ്പെ്. ഇതിന് ബിസിസിഐ കൂട്ടു നിന്നു.

കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബിസിസിഐ വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാകുന്നില്ലെന്നും ഭൂവനേശ്വരി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisement