ഭർത്താവ് കുളിക്കുന്നില്ല, പരാതിയുമായി ഇരുപത്തിമൂന്നുകാരി കോടതിയിൽ

24

ഭോ​പ്പാ​ല്‍: ആ​ഴ്ച​ക​ളോ​ളം ഭ​ര്‍​ത്താ​വ് കു​ളി​ക്കു​ക​യും ഷേ​വ് ചെ​യ്യു​ക​യും ഇ​ല്ലാ​ത്ത​തി​നാ​ല്‍ സഹികെട്ടു വി​വാ​ഹ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി കോ​ട​തി​യി​ല്‍.

മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ യു​വ​തി​യാ​ണ് പ​രാ​തി​യു​മാ​യി കു​ടും​ബ​ക്കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്.

Advertisements

ഇ​രു​പ​ത്തി​യ​ഞ്ചുകാ​ര​നാ​യ ത​ന്‍റെ ഭ​ര്‍​ത്താ​വ് എ​ട്ട് ദി​വ​സ​ത്തോ​ളം തു​ട​ര്‍​ച്ച​യാ​യി ഷേ​വ് ചെ​യ്യാ​തെ​യും കു​ളി​ക്കാ​തെ​യും ക​ഴി​യും.

ദു​ര്‍​ഗ​ന്ധം മൂ​ലം കു​ളി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ പെ​ര്‍​ഫ്യൂം പു​ര​ട്ടും, കു​ളി​ക്കി​ല്ല. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ചെ​റി​യ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​രു​വ​രും അ​ക​ന്ന് ക​ഴി​യു​ക​യാ​ണ്.

യു​വ​തി​യും ഭ​ര്‍​ത്താ​വും പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യാ​ണ് വി​വാ​ഹ മോ​ച​ന​ത്തി​ന് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​തെ​ന്ന് കോ​ട​തി കൗ​ണ്‍​സി​ല​ര്‍ ഷാ​യി​ല്‍ അ​ശ്വ​തി പ​റ​ഞ്ഞു.

ആ​റു മാ​സം ഇ​രു​വ​രും മാ​റി താ​മ​സി​ക്കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Advertisement