കൊച്ചി: സ്വന്തമായുള്ള വാട്സ്അപ്പ് ഗ്രൂപ്പില്‍ അതിരുകടന്ന അശ്ലീല സംഭാഷണം നടത്തിയ മലയാളി പെണ്കുട്ടികള്പെട്ടു. പെണ്‍കുട്ടികള്‍ നടത്തിയ അതിരുകടന്ന അശ്ലീലവും, ലൈംഗിക ചുവയുള്ളതുമായ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബാംഗ്ലൂരിലെ നഴ്സിങ് വിദ്യാര്‍ഥിനികള്‍ ഗ്രൂപ്പില്‍ നടത്തിയ അശ്ലീല സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ബാംഗ്ലൂരിലെ പ്രമുഖ കോളേജിലെ നഴ്സിങ് വിദ്യാര്‍ഥിനികളായിരുന്ന മലയാളി പെണ്‍കുട്ടികള്‍ രൂപീകരിച്ച വാട്സ്അപ്പ് ഗ്രൂപ്പിലെ മെസേജാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ മാത്രമുള്ള ഗ്രൂപ്പിലുള്ള ഒരു പെണ്‍കുട്ടി നമ്പര്‍ ഉപേക്ഷിച്ചിരുന്നു.
എന്നാല്‍, ഈ വാട്സ്അപ്പ് ഗ്രൂപ്പില്‍ നിന്നും കുട്ടി ഈ നമ്പര്‍ എക്സിറ്റ് അടിച്ചിരുന്നില്ല. ഈ നമ്പര്‍ മറ്റൊരു യുവാവിന്റെ കയ്യിലാണ് ലഭിച്ചത്. ഈ യുവാവ് വാട്സ് അപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ഈ ഗ്രൂപ്പിലേയ്ക്കു സ്വാഭാവികമായും ഇയാളും ആഡ് ചെയ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ മാത്രമുള്ള ഗ്രൂപ്പില്‍ ഇയാളും ആഡ് ചെയ്യപ്പെട്ടത്.
ഒരു മാസത്തോളം ഇയാള്‍ പെണ്‍കുട്ടികള്‍ മാത്രമുള്ള അശ്ലീല ഗ്രൂപ്പില്‍ ആരാലും തിരിച്ചറിയപ്പെടാതെ കഴിഞ്ഞു. നൂറിലേറെ പെണ്‍കുട്ടികളാണ് ഈ ഗ്രൂപ്പില്‍ അംഗങ്ങളായി ഉണ്ടായിരുന്നത്. ഇവര്‍ ഷെയര്‍ ചെയ്ത അശ്ലീല ചിത്രങ്ങളും, വീഡിയോകളും, അശ്ലീല ഓഡിയോ ക്ലിപ്പുകളും വാട്സ് അപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു.
ഈ വീഡിയോയും, ഓഡിയോയും പുറത്ത് പോയത് എങ്ങിനെ എന്നത് സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഗ്രൂപ്പില്‍ യുവാവ് കടന്നു കൂടിയതായി കണ്ടെത്തിയത്.
തുടര്‍ന്നു പെണ്‍കുട്ടികള്‍ യുവാവിന്റെ ഫോണ്‍നമ്പര്‍ കണ്ടെത്തിയെങ്കിലും ഈ നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടെ ഇയാള്‍ ഗ്രൂപ്പില്‍ നിന്നു എക്സിറ്റ് ആകുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മലപ്പുറം സ്വദേശിയും ഗള്‍ഫില്‍ മെക്കാനിക്കുമായ അബ്ദുള്ളയാണ് ഗ്രൂപ്പില്‍ കടന്നു കൂടിയതെന്നു കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടികള്‍ പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്.