കുളിസീന്‍ പകര്‍ത്തിയതിന് നാട്ടുകാര്‍ പിടികൂടിയ അവിനാഷിന്റെ ഫോണിലെ ക്ലിപ്പുകള്‍ കണ്ട് ഞെട്ടി നാട്ടുകാരും പൊലീസും

12

താനെ: ഒളിക്കാമറയില്‍ കുളിസീന്‍ പകര്‍ത്തിയ ഐടി വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടി. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച്‌ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അവിനാഷ് കുമാര്‍ യാദവ് എന്ന ഐടി വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ‌്‌ ചെയ്തത്. മുംബൈ താനെയിലെ ഒരു ഫ്ലാറ്റ‌ിലാണ് സംഭവം.

Advertisements

രാത്രിയില്‍ കുളിച്ചു കൊണ്ടിരുന്നപ്പോഴാണ് കുളിമുറിയുടെ ജനാലയില്‍ ഒരു മൊബൈല്‍ഫോണ്‍ യുവതിയുടെ ശ്രദ്ധയില്‍പെട്ടത്. ഭയന്നു വിറച്ച ഇവര്‍ ഉടന്‍ തന്നെ ഭര്‍ത്താവിനെ വിവരമറിയിച്ചു.

സംഭവം എല്ലാവര്‍ക്കും മനസിലായെന്നുറപ്പായതോടെ അവിനാഷ് ഓടിപ്പോവുകയായിരുന്നു. ഫോണ്‍ പിടികൂടാനായി എത്തിയപ്പോള്‍ അവിനാഷ് ഓടിപ്പോകുന്നത് യുവതിയുടെ ഭര്‍ത്താവ് കാണുകയും ചെയ്തു.

സംഭവം അറിഞ്ഞതിന് പിന്നാലെ പ്രദേശവാസികള്‍ ഒത്തുകൂടി അവിനാഷിനെ പിടികൂടുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് പൊലീസ് എത്തി ഇയാളുടെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. ഫോണ്‍ പരിശോധിച്ച പൊലീസുകാരും പ്രദേശവാസികളും അക്ഷരാര്‍ത്ഥത്തില്‍ ‌ഞെട്ടി. യുവതി താമസിക്കുന്ന ഫ്ലാറ്റിലെ തന്നെ പലരുടെയും കുളിസീനുകള്‍ ഫോണിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇതിന് പുറമമെ ഇയാളുടെ ഫോണില്‍ നിരവധി അശ്ലീല വീഡിയോകളും ചിത്രങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Advertisement