കോയമ്പത്തൂര്‍: ഓട്ടിസം ബാധിച്ച, നേരെചൊവ്വേ സംസാരിക്കാന്‍ പോലും കഴിയാത്ത പന്ത്രണ്ടുകാരനോട് അയല്‍വാസികളുടെ ക്രൂരത. വീടിനു പുറത്ത് കളിക്കാന്‍ പോയാല്‍ കുട്ടിയുടെ മുഖത്ത് അയല്‍ക്കാര്‍ സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിക്കും. കഴുത്ത്പിടിച്ചു ഞെരിക്കും, മര്‍ദ്ദിക്കും. ചെരുപ്പുമായ അണിയിച്ച് നടത്തും. മകനോടുള്ള ക്രൂരതയില്‍ മനംനൊന്ത് അമ്മ നല്‍കിയ പരാതി സ്വീകരിക്കാന്‍ പോലും പോലീസ് തയ്യാറല്ല.
ഇതോടെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് അമ്മ. കോയമ്പത്തുരിലാണ് സംഭവം. ശാരീരിക ന്യൂനതയുള്ളവരോടുള്ള ക്രൂരത തടയുന്ന ഡിസ്എബിലിറ്റീസ് ബില്‍ 2016 ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇതുപ്രകാരം കുറ്റക്കാര്‍ക്ക് രണ്ടു വര്‍ഷം തടവുശിക്ഷയും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
കുഞ്ഞിനോടുള്ള ക്രൂരത നിരന്തരം തുടര്‍ന്നതോടെയാണ് അമ്മ പെരിയമുത്തു പോലീസില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ പരാതി പോലീസ് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, തിരിച്ചുവന്ന അമ്മയെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തുകയും ബൈക്കിലെത്തിയ രണ്ടു പേര്‍ റോഡില്‍ തള്ളിയിടാനും ശ്രമിച്ചു. ഭീഷണി കടുത്തതോടെ പെരിയമുത്തു സഹായം തേടി ജില്ലാ കലക്ടര്‍ ടി.എന്‍ ഹരിഹരനെ സമീപിച്ചിരിക്കുകയാണ്.