ആ റെക്കോർഡും അടിയറവെച്ച് ഓസീസ്, 1999നു ശേഷം ഇത് ആദ്യം

26

ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയെ 36 റൺസിന് കീഴടക്കി ഇന്ത്യ രണ്ടാം ജയം ആഘോഷിച്ചപ്പോൾ തകർന്നത് ഒരുപിടി റെക്കോർഡുകൾ കൂടിയാണ്.

1999ലെ ഇംഗ്ലണ്ട് ലോകകപ്പിനുശേഷം ഇതാദ്യമായാണ് റൺസ് പിന്തുടരുമ്പോൾ ഓസ്‌ട്രേലിയ തോൽക്കുന്നത്.

Advertisements

1999 ലോകകപ്പിനുശേഷം 20 വർഷത്തിനിടെ കളിച്ച നാലു ലോകകപ്പുകളിലും റൺസ് പിന്തുടരുമ്പോൾ ഓസീസ് ജയിച്ച ചരിത്രമായിരുന്നു ഇതുവരെയുണ്ടായിരുന്നത്.

ഇക്കാലയളവിൽ റൺസ് ചേസ് ചെയ്യുമ്പോൾ 19 വിജയങ്ങൾ നേടിയ ഓസീസിന്റെ റെക്കോർഡാണ് ഇന്ന് ഇന്ത്യക്കെതിരായ തോൽവിയോടെ തകർന്നത്.

1999 ലോകകപ്പിൽ ലീഡ്‌സിൽ പാക്കിസ്ഥാനെതിരെ ആയിരുന്നു ഇതിന് മുമ്പ് റൺസ് ചേസ് ചെയ്ത് ഓസീസ് തോൽവി വഴങ്ങിയത്.

ലോകകപ്പിൽ ഏറ്റവും കൂടതൽ റൺസ് പിറന്ന അഞ്ചാമത്തെ മത്സരമെന്ന റെക്കോർഡും ഇന്നത്തെ മത്സരം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 352 റൺസടിച്ചപ്പോൾ ഓസീസ് 316 റൺസടിച്ചു. ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ നാലാം ജയമാണിത്.

1983, 1987, 2011ലോകകപ്പുകളിലാണ് ഇന്ത്യ ഇതിന് മുമ്പ് ഓസ്‌ട്രേലിയയെ കീഴടക്കിയത്

Advertisement