നിങ്ങള്‍ മത്സരം ജയിച്ചെങ്കിലും പരാജിതനാണ്; അശ്വിനെതിരെ ക്രിക്കറ്റ് ലോകം

19

ഐപിഎല്ലിന്റെ പന്ത്രണ്ടാം പതിപ്പിന്റെ തുടക്കത്തിൽ തന്നെ വിവാദ നായകനായി ആർ അശ്വിൻ. രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരം ജയിക്കാനായെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് അശ്വിൻ മൈതാനം വിട്ടത്.

ജോസ് ബട്‌ലറെ പുറത്താക്കാൻ അശ്വിൻ സ്വീകരിച്ച രീതിയാണ് വിമർശനങ്ങൾക്ക് കാരണം. ഇതിന് പിന്നാലെ നിരവധി പ്രമുഖരാണ് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അശ്വിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Advertisements

മുഹമ്മദ് കൈഫാകട്ടെ മുമ്പും അശ്വിന്‍ ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അന്ന് സെവാഗാണ് അപ്പീല്‍ പിന്‍വലിച്ചതെന്നും ട്വിറ്ററില്‍ കുറിച്ചു. പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ടീമിനെ വിജയത്തിലേയ്ക്ക് നയിക്കാനായെങ്കിലും അതിന് അശ്വിന്‍ സ്വീകരിച്ച രീതി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ത്സരം ജയിക്കാനായെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയാണ് അശ്വിന്‍ മൈതാനം വിട്ടത്. ജോസ് ബട്‌ലറെ പുറത്താക്കാന്‍ അശ്വിന്‍ സ്വീകരിച്ച രീതിയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.

രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ പന്ത്രണ്ടാം ഓവറിലാണ് സംഭവം. പഞ്ചാബ് ഉയര്‍ത്തിയ 185 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ജോസ് ബട്‌ലറുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ വിജയത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.

എന്നാല്‍ പന്ത്രണ്ടാം ഓവറെറിയാനെത്തിയ അശ്വിന്‍ പന്ത് ഡെലിവര്‍ ചെയ്യുന്നതിന് മുമ്പ് ക്രീസിന് പുറത്തിറങ്ങിയ ബട്‌ലറെ റണ്‍ഔട്ടാക്കുകയായിരുന്നു.

നിയമപ്രകാരം അത് വിക്കറ്റാണെങ്കിലും ക്രിക്കറ്റ് ലോകത്ത് ഇത് വലിയ ചര്‍ച്ചയ്ക്കാണ് വഴി തുറന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലടക്കം ഇത്തരം സാഹചര്യങ്ങള്‍ നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും ബോളര്‍ അപ്പോള്‍ നോണ്‍സ്‌ട്രൈക്കിലുള്ള ബാറ്റ്‌സ്മാന് മുന്നറിയിപ്പ് നല്‍കുകയാണ് പതിവ്.

എന്നാല്‍ അതിനൊന്നും തയ്യാറാകാതെ അശ്വിന്‍ വിക്കറ്റിന് അപ്പീല്‍ ചെയ്യുകയായിരുന്നു. അശ്വിന്‍ ക്രിക്കറ്റിലെ മാന്യതകള്‍ പഠിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അതിന് ക്രിസ് ഗെയിലിനെ മതൃകയാക്കണമെന്നും പറയുന്നു.

Advertisement