ക്രിക്കറ്റ് താരങ്ങളുടെ ജനനവര്‍ഷം അനുസരിച്ച് ലോകകപ്പ് പ്രവചനം നടത്തി മുംബൈ നിവാസിയായ ജ്യോതിഷ വിദഗ്ധന്‍ ഗ്രീന്‍സ്റ്റോണ്‍ ലോബോ.
ഇത്തവണത്തെ ലോകകപ്പ് കീരിടം ഇന്ത്യ നേടില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. 2011, 2015 വര്‍ഷങ്ങളിലെ ഏകദിന ലോകകപ്പ് വിജയികളെ കിറുകൃത്യമായി പ്രവചിച്ചയാളാണു ലോബോ.
മഹേന്ദ്ര സിങ് ധോണിയുടെ ഇന്ത്യ 2011ല്‍ കിരീടം നേടുമെന്നും മൈക്കല്‍ ക്ലാര്‍ക്കിന്റെ ഓസ്‌ട്രേലിയ 2015ല്‍ ചാംപ്യന്‍മാരുമെന്നും ടൂര്‍ണമെന്റിനു മുന്‍പു ലോബോ പ്രവചിച്ചിരുന്നു.
ക്യാപ്റ്റന്‍ വിരാട് കോഹ്ലി ജനിച്ച വര്‍ഷമാണ് ഇന്ത്യയുടെ ഇത്തവണത്ത സാധ്യതകള്‍ ഇല്ലാതാക്കിയതെന്നു ലോബോ പറഞ്ഞു.
1988നു പകരം 1986ലോ, 1987 ആയിരുന്നു ജനനമെങ്കില്‍ ലോകകപ്പ് ജേതാക്കളുടെ പട്ടികയില്‍ കോഹ്ലി ഇടംപിടിച്ചേനെ.
എംഎസ് ധോണി ടീമിലില്ലായിരുന്നെങ്കിലും ഇന്ത്യ ലോകകപ്പ് നേടുമായിരുന്നെന്നു ലോബോ പറഞ്ഞു. ധോണിയുടേതു ഭാഗ്യജാതകമാണെങ്കിലും ഇപ്പോള്‍ ധോണിക്കു കഷ്ടകാലമാണ്.
രവിശാസ്ത്രിയുടെ ജാതകം നല്ലതാണെങ്കിലും പരിശീലകനായി ലോകകപ്പ് നേടാനുള്ള യോഗമില്ല.
ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിലെ ജയസാധ്യത ഇന്ത്യയ്ക്കാണെന്ന പ്രവചനം മാത്രമാണ് തല്‍ക്കാലം ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസത്തിനു വക നല്‍കുന്നത്.
ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം ഉണ്ടാകില്ല എന്നതിലും മുംബൈ സ്വദേശി ലോബോയ്ക്കു സംശയമില്ല.