മുംബൈ: പ്രളയത്തില്‍ തകര്ന്നുപോയകേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി താരനിശയുമായി ബോളിവുഡും. വണ്‍ കേരള വണ്‍ കണ്‍സര്‍ട്ട് എന്ന താരനിശയിലൂടെ പണം കണ്ടെത്താനാണ് തീരുമാനം. റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലാണ് സംഘാടനം.
Advertisements
കേരളപ്പിറവിയോടനുബന്ധിച്ച് പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ താരനിശയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
നേരത്തെ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന് വഴിയും ബോളിവുഡ് താരങ്ങള്‍ സഹായം എത്തിച്ചിരുന്നു. എആര്‍ റഹ്മാനുമൊത്ത് വിദേശത്ത് നിന്നും കേരളത്തിാനായി സഹായം എത്തിക്കാനുളള തയ്യാറെടുപ്പിലാണ് അദ്ദേഹം.
കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി വിദേശത്ത് താരനിശ നടത്തുമെന്ന് മലയാള നടീനടന്മാരുടെ സംഘടനയായ അമ്മ നേരത്തെ അറിയിച്ചിരുന്നു.
Advertisement