ചെന്നൈ: രാാത്രിയില്‍ ഉറങ്ങുന്നതിനിടയില്‍ എയര്‍ കണ്ടീഷനില്‍ നിന്ന് വിഷപ്പുക ശ്വസിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു.
Advertisements
ചെന്നൈ, കോയമ്പെഡുവിലെ തിരുവള്ളൂവറിലാണ് സംഭവം നടന്നത്. 35കാരനായ യുവാവും ഭാര്യയും മകനുമാണ് മരിച്ചത്. തിങ്കളാഴ്ചയാണ് അപകടം നടന്നത്.
പിറ്റേന്ന് ആരെയും വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. വീട്ടിലെത്തിയ പോലീസ് വാതില്‍ ചവിട്ട് തുറന്നാണ് അകത്ത് കടന്നത്.
തിരുവള്ളുവര്‍ നഗറിലെ വീട്ടില്‍ കറന്റ് ഇല്ലാത്തതിനാല്‍ ഇന്‍വര്‍ട്ടര്‍ ഓണ്‍ ചെയ്താണ് കുടുംബം ഉറങ്ങാന്‍ പോയത്. എന്നാല്‍ അര്‍ദ്ധരാത്രിയോടെ കറന്റ് വന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല.
അതേസമയം കേടായ ഇന്‍വര്‍ട്ടറില്‍ നിന്ന് പ്രവഹിച്ച വിഷപ്പുക ഇവരുടെ മരണത്തിനു കാരണമായി. അപകട സമയത്ത് മുറിയുടെ വാതിലുകളും ജനലുകളും അടഞ്ഞു കിടക്കുകയായിരുന്നു.
Advertisement