വിമര്‍ശകരേ വായടക്കൂ; ധോണി ബ്രില്ല്യന്‍സില്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും അമ്പരപ്പ്

19

വീണ്ടും തകര്‍പ്പന്‍ വിക്കറ്റ് കീപ്പിങിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി. ഇത്തവണ ഗ്ലെന്‍ മാക്സ്വെല്ലാണ് ജഡേജയുടെ തകര്‍പ്പന്‍ ത്രോയില്‍ ധോണി ബ്രില്ല്യന്‍സിന് മുന്‍പില്‍ കീഴടങ്ങി.

Advertisements

മത്സരത്തില്‍ കുല്‍ദീപ് യാദവ് എറിഞ്ഞ 41 ആം ഓവറിലെ അവസാന പന്തിലാണ് വിക്കറ്റ് പിറന്നത്.

കുല്‍ദീപ് എറിഞ്ഞ ഷോര്‍ട്ട് ബോള്‍ ഷോണ്‍ മാര്‍ഷ് കവറിലേക്ക് പായിക്കുകയും എന്നാല്‍ ബൗണ്ടറിയിലേക്ക് പോകുമായിരുന്ന പന്ത് ജഡേജ തടുത്തിടുകയും മിന്നല്‍ വേഗത്തില്‍ ധോണിയ്ക്ക് കൈമാറുകയും ചെയ്തു.

എന്നാല്‍ പന്ത് കൈപിടിയിലൊതുക്കാന്‍ ശ്രമിക്കാതെ പന്തിന്റെ ഗതി സ്റ്റമ്പിലേക്ക് ധോണി മാറ്റിവിടുകയും തകര്‍പ്പന്‍ ഫോമിലായിരുന്ന മാക്സ്വെല്ലിനെ പുറത്താക്കുകയും ചെയ്തു.

31 പന്തില്‍ 47 റണ്‍സ് നേടിയാണ് മാക്സ്വെല്‍ പുറത്തായത്. മൂന്ന് ഫോറും മൂന്ന് സിക്‌സും മാക്സ്വെല്ലിന്റെ ബാറ്റില്‍ നിന്നും പിറന്നു. ഒരുപക്ഷേ മാക്സ്വെല്‍ പുറത്തായിരുന്നില്ലെങ്കില്‍ ഓസ്ട്രേലിയന്‍ സ്‌കോര്‍ 350 കടക്കുമായിരുന്നു .

Advertisement