ഓപ്പറേഷൻ ഗംഗയിലൂടെ യുക്രെയ്‌നിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് രാജ്യത്തു തിരിച്ചെത്തിയത്. ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും. ഇതിനിടെ നാട്ടിലേക്ക് വരുന്നില്ലെന്ന്അറിയിച്ച് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് ഹരിയാനയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥിനി.
തനിക്ക് ഇത്രനാളും അഭയം നൽകിയ ഉക്രൈൻ ജനതയുടെ പോരാട്ടത്തിന് പഐക്യദാർഢ്യം പ്രഖ്യാപിച്ച് അവിടെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ് 17കാരിയായ ഹരിയാന സ്വദേശിനി നേഹ. മെഡിക്കൽ വിദ്യാർത്ഥിനിയായ നേഹ ഉക്രൈനിലെ ഒരു കുടുംബത്തോടൊപ്പം പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയാണ്.
ഈ വീട്ടിലെ ഗൃഹനാഥൻ റഷ്യൻ സൈന്യത്തിന് എതിരെ പോരാടാനായി ഉക്രൈൻ സൈന്യത്തിൽ ചേരാനായി പോയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തെ ഒറ്റയ്ക്കാക്കി രക്ഷപെടാൻ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മൂന്ന് മക്കൾക്കും ഒപ്പം താനും ഉണ്ടാകണമെന്നും നേഹ പറയുന്നു.
ഇന്ത്യയിലെ ഒരു സൈനികന്റെ മകളാണ് നേഹ. രണ്ട് മൂന്ന് വർഷം മുൻപ് അദ്ദേഹം മരണപ്പെട്ടിരുന്നു.റഷ്യ ആ ക്ര മ ണം തുടരുന്ന സാഹചര്യത്തിൽ ബങ്കറിലാണ് നേഹ നിലവിൽ താമസിക്കുന്നത്. പുറത്ത് സ്‌ഫോടനത്തിന്റെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നും ഭയമില്ലെന്നും നേഹ പറഞ്ഞു.
നേഹയ്ക്ക് റൊമേനിയയിലേക്ക് പോകാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ കുട്ടികൾക്ക് വേണ്ടി നേഹ അവിടെ തന്നെ തുടുരുകയായിരുന്നു. ഇക്കാര്യം നേഹയുടെ സുഹൃത്ത് സവിതയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
സ്വന്തം ജീവനെക്കാൾ ആ മൂന്ന് കുട്ടികളുടേയും അമ്മയുടേയും ജീവനാണ് നേഹ മുൻകരുതൽ നൽകുന്നതെന്ന് സവിത കുറിച്ചു. അതേ സമയം നേഹയെ മനസ്സ് മാറ്റി വീട്ടിലെത്തിക്കാൻ ഉള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.