ഇന്ത്യൻ ക്രിക്കറ്റിനെ അമ്പരപ്പിച്ച് കൃഷ്ണപ്പ ഗൗതമിന്റെ ഓൾറൗണ്ടർ പ്രകടനം, 56 പന്തിൽ 134 റൺസ്, കൂനാല് ഓവർ എറിഞ്ഞ് ഹാട്രിക് അടക്കം വീഴ്ത്തിയത് എട്ടു വിക്കറ്റും

18

കർണാടക പ്രീമിയർ ലീഗിൽ ഇന്ത്യൻ ക്രിക്കറ്റിനെ അമ്പരപ്പിച്ച് കൃഷ്ണപ്പ ഗൗതമിന്റെ ഓൾറൗണ്ടർ പ്രകടനം. 56 പന്തിൽ 134 റൺസ് നേടിയ കൃഷ്ണപ്പ, നാല് ഓവർ എറിഞ്ഞ് എട്ടു വിക്കറ്റാണ് വീഴ്ത്തിയത്. ബെല്ലാരി ടസ്‌കേഴ്‌സും ഷിമോഗ ലയൺസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു കൃഷ്ണപ്പയുടെ മാജികൽ ഓൾറൗണ്ടർ പ്രകടനം.

ആദ്യം ബാറ്റു ചെയ്ത ബെല്ലാരി ടസ്‌കേഴ്സിനായി വെറും 39 പന്തിൽനിന്നാണ് കൃഷ്ണപ്പ സെഞ്ച്വറി തികച്ചത്. 56 പന്തിൽനിന്ന് ഏഴു ഫോറും 13 പടുകൂറ്റൻ സിക്സറുകളുടെയും അകമ്പടിയിലാണ് കൃഷ്ണപ്പയുടെ 134 റൺസ് നേട്ടം. കൃഷ്ണപ്പയുടെ സെഞ്ച്വറി കരുത്തിൽ മഴമൂലം 17 ഓവറാക്കി വെട്ടിച്ചുരുക്കിയ മൽസരത്തിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 203 റൺസാണ് ബെല്ലാരി ടസ്‌കേഴസ് അടിച്ചു കൂട്ടിയത്.

Advertisements

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഷിമോഗ ലയൺസിന് ബോളും കൊണ്ടും കഠിന പ്രഹരമാണ് കൃഷ്ണപ്പ ഏൽപ്പിച്ചത്. നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് ഹാട്രിക് പ്രകടനത്തിന്റെ അകമ്പടിയോടെ എട്ട് വിക്കറ്റാണ് കൃഷ്ണപ്പ കൊയ്തത്. 16.3 ഓവറിൽ 133 റൺസിന് പുറത്തായതോടെ ബെല്ലാരിക്ക് 70 റൺസിന്റെ തകർപ്പൻ ജയം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനങ്ങൾ പലകുറി കാഴ്ചവെച്ചിട്ടുള്ള താരമാണ് കൃഷ്ണപ്പ. ഭാഗ്യം തുണയ്ക്കാതെ അകന്നുനിൽക്കുന്ന ഇന്ത്യൻ കുപ്പായത്തിന് ശക്തമായ അവകാശവാദമുന്നയിക്കുന്നതാണ് മുപ്പതുകാരനായ കൃഷ്ണപ്പ ഗൗതത്തിന്റെ കർണാടക പ്രീമിയർ ലീഗിലെ തകർപ്പൻ പ്രകടനം.

Advertisement