മോഡൽ അകൻഷാ രഞ്ജനുമായി പ്രണയത്തിലാണോ? തുറന്നുപറഞ്ഞ് കെഎൽ രാഹുൽ

27

ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ പഞ്ചാബി താരം സോനം ബജ്വയുമായി പ്രണയത്തിലാണ് എന്നതായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് രാഹുലിന്റെ പ്രണയിനി സുനിൽ ഷെട്ടിയുടെ മകൾ ആദിയ ഷെട്ടി ആണെന്നു വാർത്തകളുണ്ടായി.

Advertisements

എന്നാൽ ഇപ്പോൾ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ ആകാൻഷാ രഞ്ജൻ കപൂറുമായി ബന്ധപ്പെടുത്തിയാണ് രാഹുലിന്റെ പേര് ഉയരുന്നത്. ആലിയ ബട്ടിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് ആകാൻഷ കൂടുതൽ പ്രശസ്തയാകുന്നത്.

ബോംബൈ ടൈംസിനു നൽകിയ അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രാഹുൽ മനസ്സു തുറക്കുകയായിരുന്നു. രാഹുലിനെ ബന്ധിപ്പിച്ച് വരുന്ന റിപ്പോർട്ടുകളെക്കുറിച്ച് ശ്രദ്ധിക്കാറില്ല എന്നായിരുന്നു പ്രതികരണം എന്റെ വ്യക്തി ജീവിതത്തെ കുറിച്ചു തുറന്നു സംസാരിക്കരുത് എന്നു ഞാൻ പഠിച്ചു. ക്രിക്കറ്റ് ആണ് എനിക്കിപ്പോൾ എല്ലാം കോഫി വിത് കരൺ വിവാദങ്ങളെ ഓർമിച്ച് താരം പറഞ്ഞു.

പ്രണയത്തിലാണോ എന്നു ചോദിച്ചപ്പോൾ വ്യക്ത വരുത്താനും തയാറായില്ല. എനിക്ക് സത്യത്തിൽ അറിയില്ല. അതു കണ്ടെത്തുമ്പോൾ നിങ്ങളെ വിളിച്ചു പറയാം രാഹുൽ മറുപടി നൽകി. കോഫി വിത് കരൺ എന്ന ഷോയിലെ രാഹുലിന്റെ പരാമർശം ഏറെ വിവാദത്തിന് ഇടവരുത്തിയിരുന്നു.

ഹർദിക് പാണ്ഡ്യയും രാഹുലും ഒന്നിച്ചെത്തിയ എപ്പിസോഡ് സ്ത്രീവിരുദ്ധമായിരുന്നു എന്ന വിമർശനമാണ് ഉയർന്നത്. ഈ വിവാദം ഇന്ത്യൻ ക്രിക്കറ്റിലെ ഇവരുടെ നിലനിൽപ്പിനെ വരെ ചോദ്യം ചെയ്തു.

Advertisement