തനിക്ക് ഏറെ അടുത്ത് പരിചയമുള്ള ഒരു അധ്യാപകൻ ഇങ്ങനെ വഞ്ചിയ്ക്കുമെന്ന് വിദ്യാർത്ഥിനി ചിന്തിച്ച് കാണില്ല. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ നിന്നുള്ള വാർത്ത ഞെട്ടിക്കുന്നതാണ്. തമിഴ്നാട് സ്വദേശിയായ യുവതിയെ ട്യൂഷൻ മാസ്റ്റർ ലൈം ഗീ ക പീ ഡ ന ത്തിന് ഇരയാക്കി.
നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ഓപ്പൺ സ്കൂൾ സമ്പ്രദായത്തിൽ ബികോം പഠിക്കുന്നതിനാൽ ട്യൂഷൻ പഠിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ച പരിചയമുള്ള ഒരാൾക്ക് അപകടം സംഭവിച്ചുവെന്ന കള്ളം പറഞ്ഞു ട്യൂഷൻ അധ്യാപകനായ യുവാവ് മുകേഷ് കുമാർ യുവതിയെ ഗുഡ്ഗാവിലേക്ക് കൊണ്ടുപോയി.
അവിടെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു പീഡിപ്പിച്ചത്. യുവതിയെ മയക്കി കിടത്തി ലൈം ഗീ ക പീഡനത്തിന് ഇര ആക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവതി ഞായറാഴ്ച രാവിലെ വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് ന്യൂ അശോക് നഗർ പോലീസ് സ്റ്റേഷനിൽ യുതിയും കുടുംബാംഗങ്ങളും പരാതി നൽകി.
മയൂർ വിഹാർ ഫേസ് ത്രീ എ ടു പോക്കറ്റിൽ താമസിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ വൈകീട്ടും കേസെടുക്കാൻ പോലീസ് മടിച്ചു. യുവതിയെ ലാൽ ബഹദൂർ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പീ ഡ നം നടന്നതായി പരാതിയും തെളിവ് ലഭിച്ചിട്ടും പോലീസ് കേസെടുക്കാൻ വിസമ്മതിച്ചതോടെ മയൂർ വിഹാറിലെ മറ്റു താമസക്കാരും വിഷയത്തിൽ ഇടപെട്ടു.
അവർ പ്രതിഷേധമായി എത്തിയതോടെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറാകുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാൽ താൻ ആ ത്മ ഹ ത്യ ചെയ്യുമെന്നും മറ്റും യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. കുടുംബത്തിന്റെ പിന്തുണ കിട്ടിയതോടെ വിദ്യാർത്ഥിനി പരാതിയുമായി എത്തുകയായിരുന്നു.