ചെന്നൈ: മകൾ കാമുകനൊപ്പം പോയ ദേഷ്യത്തിന്, മകൾക്ക് നാടുനീളെ ആദരാഞ്ജലി പോസ്റ്റർ പതിപ്പിച്ച് അമ്മ അമരാവതി. തിരുനെൽവേലി ജില്ലയിലെ തിശയൻവിളയിലാണ് സംഭവം.വിവാഹിതനായ അയൽവാസിക്കൊപ്പമാണ് മകൾ അഭി ഒളിച്ചോടിയത്. നാല് വർഷം മുമ്പ് അമരാവതിയുടെ ഭർത്താവ് മരിച്ചിരുന്നു. മൂന്ന് പെൺമക്കളിൽ രണ്ടാമത്തവളാണ് അഭി.
ഓഗസ്റ്റ് 14ന് അഭി അയൽവാസിയായ സന്തോഷിനൊപ്പം ഇറങ്ങിപ്പോയി വിവാഹം കഴിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ അഭിക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്ററുകൾ നാട്ടിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് അമരാവതിയാണ് ഇതിനു പിന്നിൽ എന്ന് തെളിഞ്ഞത്. ഇത് അമരാവതിയും സമ്മതിച്ചു. മകളുടെ മരണം അറിയിക്കുന്ന തരത്തിലുള്ള 100 പോസ്റ്ററുകളാണ് അമരാവതി അച്ചടിച്ചത്.
അഭി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. സന്തോഷ് നേരത്തേ മറ്റൊരു വിവാഹം കഴിച്ചിരുന്നതിനാലാണ് താൻ മകളുമായുള്ള ബന്ധത്തെ എതിർത്തതെന്നും അമരാവതി പറഞ്ഞു.
നാലുവർഷം മുമ്പ് ഭർത്താവ് മരിച്ച അമരാവതിയുടെ മൂന്ന് പെൺമക്കളിൽ രണ്ടാം മകളാണ് അഭി. ഓഗസ്റ്റ് 14നാണ് അഭി അയൽവാസിയായ സന്തോഷിനൊപ്പം പോയി വിവാഹം ചെയ്തത്. അടുത്തദിവസം നാട്ടിൽ പലയിടങ്ങളിലും അഭിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തുടർന്ന് സന്തോഷ് നടത്തിയ അന്വേഷണത്തിൽ അമരാവതിയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് വ്യക്തമായി.
അഭി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. ഭർത്താവ് മരിച്ചതിന് ശേഷം മക്കളെ വളർത്താൻ ഏറെ കഷ്ടപ്പെട്ട തനിക്ക് മകൾ പോയത് വലിയ ആഘാതമായെന്നും അതിന്റെ ദേഷ്യത്തിലാണ് ഇത്തരം ഒരു കൃത്യത്തിന് മുതിർന്നതെന്നും അമരാവതി പറഞ്ഞു.