രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം നേടിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

17

ഗുരുഗ്രാം: സിബിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കിയതിന് രാഷ്ട്രപതിയുടെ അനുമോദനം ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടബലത്സംഗത്തിനിരയായി. ഹരിയാനയിലാണ് സംഭവം ഉണ്ടായത്.

Advertisements

കോച്ചിംഗ് സെന്ററിലേക്ക് പോകവെ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബോധരഹിതയായ നിലയില്‍ പെണ്‍കുട്ടിയെ ബസ്റ്റാന്‍ഡില്‍ നിന്നുമാണ്കണ്ടെത്തിയത്.

മൂന്നുപേര്‍ ചേര്‍ന്ന് അടുത്തുള്ള വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

അവിടെ കൂടി നിന്ന മറ്റു ചിലരും പീഡനത്തിനിരയാക്കിയതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തിനിരയാക്കിയവര്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍തന്നെ ഉള്ളവരാണ്. അതേസമയം പരാതി സ്വീകരിക്കാന്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല എന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

അതിനാല്‍ സമീപത്തെ മറ്റിരു പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റേഷന്‍ പരിധിയില്‍ സംഭവിച്ച കുറ്റകൃത്യമല്ലാത്തതിനാല്‍ സീറോ എഫ് ഐ ആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സ്ഥലത്തെ സ്റ്റേഷനിലേക്ക് പരാതി മാറ്റുമെന്നും പൊലീസ് വ്യക്തമാക്കി.

Advertisement