ഇപ്പോൾ എല്ലായിടത്തും സർവ്വ സാധാരമായി കണ്ടു വരുന്ന ഒന്നാണ് വിവാഹിതർ ആയവരുടെ അവിഹിത ബന്ധം. കാലം മാറിയപ്പോൾ പല സ്ത്രീകളും ഭർത്താക്കന്മാരെ വിട്ട് പുതിയ വഴികൾ തേടി തുടങ്ങിയിരിക്കുകയാണ്, അതുപോലെ തന്നെ ഭർത്താക്കൻമാരും.
ഇത്തരം അവിഹിത ബന്ധങ്ങൾ കുടുംബ ബന്ധങ്ങളെ തകർക്കും എന്ന് മാത്രമല്ല കൊ ല പാത കങ്ങൾക്ക് വരെ കാരണം ആയി തീരാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നിരിക്കുന്നത്.
യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. കർണാടകയിലെ ദാവൻഗരെയിലാണ് സംഭവം. ബിസലേരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 9നാണ് നിംഗരാജിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ടെറസിൽ നിന്നു വീണാണ് ഭർത്താവ് മരിച്ചതെന്നാണു കാവ്യ പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ നിംഗരാജിന്റെ അമ്മ പോലീസ് പരാതി നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തുവരുന്നത്. ബിരേഷ് എന്ന യുവാവുമായി ചേർന്നാണ് കാവ്യ കൊലപാതകം നടത്തിയതെന്നും വ്യക്തമായി. കാവ്യയും ബിരേഷും തമ്മിൽ മൂന്നു മാസത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇരുവരും കഴിഞ്ഞ മാസം ഒളിച്ചോടി പോയിരുന്നു.
എന്നാൽ ഗ്രാമവാസികൾ ചേർന്നു പിടികൂടി. പിന്നീട് പഞ്ചായത്ത് കൂടി ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിർദേശം നൽകി. പഞ്ചായത്ത് അംഗങ്ങളുടെ നിർബന്ധത്തെ തുടർന്നു കാവ്യയയെ തിരികെ സ്വീകരിക്കാൻ നിംഗരാജ തയാറാകുകയും ചെയ്തു. അഞ്ചു വർഷം മുൻപ് വിവാഹിതരായ ഇരുവർക്കും ഒരു കുട്ടിയുണ്ട്.
എന്നാൽ ബിരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്നറിഞ്ഞതോടെ സംഭവദിവസം കാവ്യയും നിംഗരാജും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനെത്തുടർന്നു ബിരേഷിനെ വീട്ടിലേക്കു വിളിച്ചു വരുത്തിയ കാവ്യ, നിംഗരാജിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.