തന്റെ ഭർത്താവും അമ്മയും തമ്മിൽ രഹസ്യബന്ധം; താക്കീത് ചെയ്തിട്ടും ഫലമില്ല, 19 കാരി ജീവനൊടുക്കി

24

ഭർത്താവും തന്റെ മ്മയും തമ്മിൽ ഉള്ള രഹസ്യബന്ധത്തെ തുടർന്ന് 19 വയസ്സുകാരി ജീവനൊടുക്കി. സംഭവത്തിൽ അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു. ഹൈദരാബാദ് സ്വദേശിയായ അനിതയ്ക്കെതിരെയാണ് 17 വയസ്സുകാരിയായ ഇളയമകളുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

മാർച്ച് 12-ാം തീയതി രാത്രിയാണ് ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയായ 19 കാരി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. അമ്മയാണ് മരണത്തിന് ഉത്തരവാദിയെന്നും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് മരിച്ച യുവതിയുടെ സഹോദരി അമ്മയ്ക്കെതിരെ പോലീസിൽ പരാതി നൽകിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Advertisements

സഹോദരിയുടെ മരണത്തിന് കാരണം അമ്മയാണെന്നും, അമ്മയും ചേച്ചിയുടെ ഭർത്താവും തമ്മിലുള്ള രഹസ്യബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപിച്ചാണ് 17വയസ്സുകാരി പോലീസിൽ പരാതി നൽകിയത്. വിവാഹശേഷവും ഭർത്താവും അമ്മയും തമ്മിലുള്ള ബന്ധം തുടരുന്നത് മനസിലാക്കിയ യുവതി വീട്ടിൽനിന്ന് മാറിതാമസിക്കണമെന്ന് നവീൻകുമാറിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മകളും ഭർത്താവും വീട്ടിൽനിന്ന് താമസം മാറിയാൽ താൻ ജീവനൊടുക്കുമെന്നായിരുന്നു അനിതയുടെ ഭീഷണി. അമ്മയുമായുള്ള രഹസ്യബന്ധം തുടരുന്നതിനെ ചൊല്ലി ഭർത്താവുമായും യുവതി വഴക്കിടുന്നതും പതിവായിരുന്നു. ഇതിനുപിന്നാലെയാണ് മാർച്ച് 12-ന് യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

പെൺകുട്ടികളുടെ അമ്മയായ അനിത ഭർത്താവുമായി നേരത്തെ വേർപിരിഞ്ഞിരുന്നു. ഇതിനിടെ നവീൻ കുമാർ എന്നയാളുമായി അനിത അടുപ്പത്തിലായി. ഇയാൾ അനിതയുടെ വീട്ടിൽ വരുന്നതും പതിവായിരുന്നു. അടുത്തിടെയാണ് 19 വയസ്സുള്ള മൂത്ത മകളെ അനിത നവീൻകുമാറിന് വിവാഹം ചെയ്തുകൊടുത്തത്. എന്നാൽ മകളുടെ ഭർത്താവായ ശേഷവും അനിത നവീൻകുമാറുമായുള്ള രഹസ്യബന്ധം തുടർന്നു.

വിവാഹശേഷവും ഭർത്താവും അമ്മയും തമ്മിലുള്ള ബന്ധം തുടരുന്നത് മനസിലാക്കിയ യുവതി വീട്ടിൽനിന്ന് മാറിതാമസിക്കണമെന്ന് നവീൻകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകളും ഭർത്താവും വീട്ടിൽനിന്ന് താമസം മാറിയാൽ താൻ ജീവനൊടുക്കുമെന്നായിരുന്നു അനിതയുടെ ഭീഷണി. അമ്മയുമായുള്ള രഹസ്യബന്ധം തുടരുന്നതിനെ ചൊല്ലി ഭർത്താവുമായും യുവതി വഴക്കിടുന്നതും പതിവായിരുന്നു. ഇതിനുപിന്നാലെയാണ് മാർച്ച് 12-ന് യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

സംഭവത്തിൽ വെള്ളിയാഴ്ചയാണ് പരാതി ലഭിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്നും രണ്ടുപേരെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

Advertisement