ദുബായ്: 2019ലെ ഐസിസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സിനാണ് ഐസിസിയുടെ മികച്ച ക്രിക്കറ്റര്‍ക്കുള്ള സര് ഗാരി സോബേഴ്സ് ട്രോഫി. ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്മാരാക്കുന്നതില് ബെന്‍ സ്റ്റോക്ക്സിന്റെ പങ്ക് നിർണായകമായിരുന്നു.
ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ് മികച്ച ഏകദിന ക്രിക്കറ്റര്‍. 2019ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കാണ്. ലോകകപ്പിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂക്കിവിളിച്ച ആരാധകരോട്, കൂക്കിവിളി നിര്‍ത്തി കൈയടിക്കാന്‍ പറഞ്ഞ കോലിയുടെ പ്രതികരണമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷം 59 വിക്കറ്റുകള്‍ വീഴ്ത്തിയ ഓസീസിന്റെ പാറ്റ് കമ്മിന്‍സാണ് 2019ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍.
Advertisements
Advertisement