സാനിയ മിർസയുടെ സഹോദരിക്ക് കല്യാണം: വരൻ ഇന്ത്യൻ സൂപ്പർ താരത്തിന്റെ മകൻ

10

മോഡലും ടെന്നീസ് താരം സാനിയ മിർസയുടെ സഹോദരിയും ആയ അനം മിർസ വിവാഹം ചെയ്യുന്നത് മുൻ ഇന്ത്യൻ നായകൻ അസ്ഹറുദ്ദീന്റെ മകനെ. സാനിയ മിർസ തന്നെയാണ് അസ്ഹറുദ്ദീന്റെ മകനായ അസദിനെ അനം വിവാഹം ചെയ്യുന്ന വാർത്ത സ്ഥിരീകരിച്ചത്. ഈ വർഷം ഡിസംബറിലാണ് ഇരുവരുടേയും വിവാഹം.

നേരത്തെ ഇക്കാര്യത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി റൂമറുകൾ പ്രചരിച്ചിരുന്നു. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയോട് സാനിയ ഈ വാർത്ത സ്ഥിരീകരിച്ചതോടെ റൂമറുകൾ സത്യമെന്ന് തെളിഞ്ഞു. ഡിസംബറിൽ അവൾ വിവാഹിതയാകുകയാണ്. പാരിസിൽ നിന്നും ബാച്ചിലർ പാർട്ടി കഴിഞ്ഞ് ഞങ്ങളെത്തുമ്പോഴാകും വിവാഹം. ഞങ്ങളെല്ലാവരും വലിയ ആവേശത്തിലാണ്’ സാനിയ മിർസ പറഞ്ഞു.

Advertisements

‘സ്നേഹമുളള ഒരു ചെറുപ്പക്കാരനെ ആണ് അവൾ വിവാം ചെയ്യുന്നത്. അസദെന്നാണ് അവന്റെ പേര്. മുഹമദ് അസ്ഹറുദ്ദീന്റെ മകനാണ് അവൻ. ഇതും ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു’ സാനിയ കൂട്ടിചേർത്തു. സെപ്റ്റംബറിൽ ഇൻസ്റ്റഗ്രാമിലൂടെ തന്റെ വിവാഹം ഉറപ്പിച്ചതായി അനം സൂചന നൽകിയിരുന്നു. വിവാഹത്തെ കുറിച്ച് സാനിയയുടെ സ്ഥിരീകരണം കൂടി വന്നതോടെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

2010-ൽ ആണ് സാനിയ മിർസയുടെ വിവാഹം നടന്നത്. പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കാണ് സാനിയയുടെ ഭർത്താവ്.

Advertisement