ഇതുപോലുള്ള തീരുമാനങ്ങൾ എടുക്കാൻ ചങ്കുറ്റം വേണം: ആർട്ടിക്കിൾ 370 റദ്ദാക്കിയ മോദി സർക്കാരിന്റെ നടപടിയെ പിന്തുണച്ച് നടി അമല പോൾ

34

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ മോദി സർക്കാരിന്റെ നടപടിയെ പ്രശംസിച്ച് നടി അമല പോൾ. ഇതുപോലുള്ള തീരുമാനങ്ങൾ എടുക്കാൻ ചങ്കുറ്റം വേണമെന്നാണ് അമല പറയുന്നത്.

ട്വിറ്ററിലൂടെയാണ് അമലയുടെ പ്രതികരണം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ട്വീറ്റ് പങ്കുവെച്ചാണ് അമലയുടെ പ്രതികരണം.

Advertisements

ഏറെ ആരോഗ്യകരവും പ്രതീക്ഷ നൽകുന്നതും അനിവാര്യമായ മാറ്റമാണിത്. ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങൾക്ക് ചങ്കൂറ്റം വേണം. സമാധാനമുള്ള ദിവസങ്ങൾക്കായി പ്രാർത്ഥിക്കുന്നു.’ അമല ട്വീറ്റ് ചെയ്തു.

കാശ്മീരിനുണ്ടായിരുന്ന പദവികൾ എടുത്ത് മാറ്റിയതോടെ ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനം നിലനിർത്തി പോന്ന പ്രത്യേക അധികാരങ്ങളാണ് ഇല്ലാതാവുന്നത്. ജമ്മു കാശ്മീർ എന്ന സംസ്ഥാനം ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായാണ് മാറ്റിയത്.

Advertisement