ഐ മിസ് യു ഐ ലൗവ് യു; വീണ്ടും മുൻകാമുകന്റെ ചിത്രം പങ്കുവെച്ച് സഞ്ജയ് ദത്തിന്റെ മകൾ തൃഷാല ദത്ത്, വൈകാരികം

16

തന്റെ കാമുകന്റെ മരണത്തിൽ ഹൃദയം തകർന്ന് സഞ്ജയ് ദത്തിന്റെ മകൾ തൃഷാല ദത്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരപുത്രിയുടെ വേദനയിൽ പ്രേക്ഷകരും പങ്കുചേർന്നു.

സമൂഹമാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത തൃഷാല വീണ്ടുമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ തന്നെയാണ് ഇത്തവണയും തൃഷാല തന്റെ കാമുകന്റെ ഓർമ്മ പങ്കുവെച്ചത്. ഐ ലൗവ് യു, ഐ മിസ് യു എന്ന് കാമുകന്റെ ചിത്രത്തോടൊപ്പം കുറിച്ച തൃഷാല രണ്ട്മാസത്തെ ഏകാന്ത ജീവിതത്തെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്.

Advertisements

നേരത്തെ പങ്കുവെച്ച ചിത്രത്തിൽ തൃഷാല ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഒരു പടമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സഞ്ജയ് ദത്തിന്റെയും റിച്ച ശർമ്മയുടെയും മകളാണ് തൃഷാല ദത്ത്. അച്ഛനും അമ്മയും സിനിമാലോകത്തുള്ളവരാണെങ്കിലും ഇതിൽനിന്നെല്ലാം അകന്നാണ് ഇവർ ജീവിക്കുന്നത്. രണ്ട് മാസം മുൻപാണ് തൃഷാശലയുടെ പങ്കാളിയുടെ ആകസ്മിക മരണം.

എന്റെയുള്ളിലെ പഴയ എന്നെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ. ഏറെ വിഷമകരമായ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാലും ഞാൻ വീണ്ടും ചിരിക്കാൻ ശ്രമിക്കുകയാണ്. എന്റെ ആത്മാർഥ സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ പോകുകയാണ്.

സ്വയം ഓക്കെയാണെന്ന് മനസിനെ വിശ്വസിപ്പിക്കുകയാണ് ഞാനിപ്പോൾ. അവന്റെ അഭാവം എന്നെ വേദനിപ്പിക്കുന്നു. ഞാൻ അവനെ സ്നേഹിച്ചതിനേക്കാൾ അവൻ എന്നെ സ്നേഹിച്ചിരന്നു. ആ സ്നേഹമാണ് എനിക്ക് നഷ്ടമായിരിക്കുന്നത് കാമുകന്റെ മരണശേഷം തൃഷാല ആദ്യമെഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു.

Advertisement