നടുറോഡിൽ വെച്ച് വഴക്കിനിടെ കാമുകനെ തല്ലി യുവതി; പ്രശ്‌നം പരിഹരിക്കാൻ എത്തിയ ഡെലിവറി ബോയ് കാമുകിയെ പഞ്ഞിക്കിട്ടു: പിന്നെ സംഭവിച്ചത് ഇങ്ങനെ, വീഡിയോ

200

നടുറോഡിൽ വെച്ച് വഴക്കിനിടെ കാമുകനെ യുവതി തല്ലിയതിനെ തുടർന്ന് നടന്നത് സംഭവ ബഹുലമായ കാര്യങ്ങൾ.
കമിതാക്കൾ തമ്മിലുള്ള വഴക്കിനിടെ പ്രശ്ന പരിഹാരത്തിനെത്തിയ ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് യുവതിയെ മ ർ ദ്ദി ക്കുകയായിരുന്നു.

റോഡി സൈഡിൽ ടൂവിലർ നിർത്തിയിട്ട് കാമുകനും കാമുകിയും വഴക്കു കൂടുകയും യുവതി കാമുകനെ തല്ലുകയും ചെയ്തു. ഇത് കണ്ട് പ്രശ്നപരിഹാരത്തിന് എത്തിയ ഡെലിവറി ബോയ് കാമുകിയേയും തല്ലുക ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

Advertisements

Also Read
ജഗദീഷേട്ടനും മക്കളും പൊന്നു പോലെയാണ് രമയെ നോക്കിയത്: സങ്കടത്തോടെ മേനക സുരേഷ്

കഴിഞ്ഞ ദിവസം ഒഡീഷയിലെ ഭുവനേശ്വറിലെ ഇന്ദിരാഗലന്ധി പാർക്കിനു സമീപം ചെവ്വാഴ്ചയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. പാർക്കിൽനിന്നു പുറത്തിറങ്ങിയ കാമുകനും കാമുകിയും വഴക്കിടുന്നു.

പ്രകോപിതയായ യുവതി കാമുകനെ അടിക്കുകയും കല്ലെറിയുകയും ചെയ്യുന്നുണ്ട്. ഇത് ആളുകൾ ശ്രദ്ധിക്കാനും ദൃശ്യങ്ങൾ പകർത്താനും തുടങ്ങി. എന്നാൽ ആളുകൾ കൂടിയിട്ടും ഇരുവരും വഴക്ക് അവസാനിപ്പിച്ചില്ല. വഴക്ക് രൂക്ഷമായതോടെ ഇവരെ പിടിച്ചുമാറ്റാനായിരുന്നു ഇതുവഴി പോയ ഡെലിവറി എക്സിക്യൂട്ടീവിന്റെ ശ്രമം.

Also Read
സീരിയലിൽ നിറയെ അമ്മായിയമ്മ പോര്, കുഞ്ഞിന് വിഷം കൊടുക്കൽ, കുശുമ്പ് കുന്നായ്മ ചതി കള്ളം, അസഹനീയം ആയപ്പോൾ അഭിനയം നിർത്തി പോരുന്നു: വെളിപ്പെടുത്തലുമായി പ്രവീണ

എന്നാൽ പെൺകുട്ടി ഇയാളോട് തട്ടിക്കയറിയെന്നും ഇതോടെ ഡെലിവറി എക്സിക്യൂട്ടീവ് തല്ലുകയായിരുന്നുമെന്നുമാണ് റിപ്പോർട്ടുകൾ. കൂടുതൽ ആളുകൾ ചേർന്ന് ഡെലിവറി എക്സിക്യൂട്ടീവിനെ പിടിച്ചു മാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്. ഇരുകൂട്ടർക്കുമെതിരെ കേസ് എടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഭുവനേശ്വർ ഡിസിപി ഉമഷങ്കർ പ്രതികരിച്ചു.

Advertisement