മുസ്ലീം യുവാവ് കൊണ്ടുവന്ന ഭക്ഷണം വേണ്ടെന്ന് ഉപഭോക്താവ്, തകർപ്പൻ മറുപടി കൊടുത്ത് സൊമാറ്റോ

21

ഓൺലൈനിൽ ബുക്ക് ചെയ്ത ഭക്ഷണം വിതരണം ചെയ്യാനെത്തിനെത്തിയ യുവാവ് മുസ്ലീമായതിനാൽ ഓർഡർ ക്യാൻസൽ ചെയ്ത ഉപഭോക്താവിന് തകർപ്പൻ മറുപടി നൽകി ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണമൊരു മതമാണെന്നുമായിരുന്നു സൊമാറ്റോയുടെ മറുപടി ട്വീറ്റ്.

ട്വിറ്റർ ഉപയോക്താവ് അമിത് ശുക്ലയാണ് ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാൽ ഭക്ഷണം സ്വീകരിക്കാതിരുന്നത്. ഇതേക്കുറിച്ച് ഇയാൾ സൊമാറ്റോയെ ടാഗ് ചെയ്ത് ട്വീറ്റും ചെയ്തു. അവർ ഒരു അഹിന്ദുവിനെയാണ് ഭക്ഷണം കൊണ്ടുവരാൻ ഏൽപ്പിച്ചത്. അയാളെ മാറ്റാനോ പണം തിരികെ നൽകാനോ കഴിയില്ലെന്നാണ് അവർ പറയുന്നത്.

Advertisements

അവർക്ക് എന്നിൽ ഒരു ഓർഡർ അടിച്ചേൽപ്പിക്കാൻ കഴിയില്ല. എനിക്ക് അത് വേണ്ട. എന്നായിരുന്നു അമിത് ശുക്ലയുടെ ട്വീറ്റ്. ഇതിന് മറുപടിയായാണ് സൊമാറ്റോ രംഗത്തെത്തിയത്. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണം ഒരു മതമാണെന്നുമായിരുന്നു ട്വീറ്റ്. വിതരണക്കാരനെ മാറ്റാൻ സൊമാറ്റോയോട് ആവശ്യപ്പെട്ടതിന്റെ സ്‌ക്രീൻ ഷോട്ടും അമിത് ശുക്ല പുറത്തുവിട്ടിരുന്നു.

മുസ്ലിം ആയ ഡെലിവറി ബോയിയെ മാറ്റണമെന്നായിരുന്നു ആവശ്യം. അങ്ങനെ വന്നാൽ ഭക്ഷണത്തിന്റെ തുക തിരിച്ചുനൽകാനാകില്ലെന്നായിരുന്നു സൊമാറ്റോയുടെ മറുപടി. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. കമ്പനിയെ വാഴ്ത്തി നിരവധി പേരാണ് രംഗത്തുവരുന്നത്.

Advertisement