ത്രികോണ പ്രണയം വിനയായി; 19കാരനെ കാമുകനും പ്ലസ്വൺ വിദ്യാർഥിനിയും ചേർന്ന് ദാരുണമായി വകവരുത്തി

27

പ്രണയത്തിന്റെ പേരിൽ പത്തൊൻപതുകാരനെ പെൺകുട്ടിയും കാമുകനും ചേർന്ന് വകവരുത്തി. ന്യൂഡൽഹിയിലെ വസീർപുരിലാണ് സംഭവം. അജയ് കുമാർ എന്ന യുവാവിനാണ് ജീവൻ നഷ്ടപ്പെട്ടത്‌. കൃത്യം നടത്തിയ അർകിത് ചൗഹാനെയും (22), പ്ലസ്വൺ വിദ്യാർഥിയായ പെൺകുട്ടിയേയും കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയോട് അജയ്ക്ക് തോന്നിയ പ്രണയമാണ് ഇങ്ങനെ കലാശിച്ചത്. വസീർപുരിലെ അമ്മാവന്റെ വീട്ടിൽ നിന്ന് പഠിച്ചിരുന്ന അജയ്ക്ക് സ്‌കൂളിലെ കേസിൽ പ്രതിയായ പെൺകുട്ടിയോട് അടുപ്പമുണ്ടായിരുന്നു. ഈ വിവരമറിഞ്ഞ അർകിത് പെൺകുട്ടിയെ ഉപയോഗിച്ച് അജയിനെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി.

Advertisements

അർകിത്തിനൊപ്പം പെൺകുട്ടി സ്‌കൂളിൽ നിൽക്കുന്നത് കണ്ടതോടെ അജയ് ക്ഷുഭിതനായി. ഇരുവരും തമ്മിൽ തർക്കം രൂക്ഷമായി. ഇതിനിടെ കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് അർകിത് പത്തൊൻപതുകാരനെ വെടിവച്ചു. തുടർന്ന് അർകിതും പെൺകുട്ടിയും രക്ഷപ്പെട്ടു.

അജയിനെ വഴിയാത്രക്കാരൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്നും ലഭിച്ച ഒരു കറുത്ത തൊപ്പിയാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അർകിതിന്റെ കൈയിൽ നിന്നും തൊപ്പി നഷ്ടമായിരുന്നു. ഇത് കണ്ടെത്തിയതോടെ ആണ് ഇവർ കുടുങ്ങിയത്.

അതേസമയം, പിടിയിലായ പെൺകുട്ടിയുടെ മൊഴി പൊലീസിനെ വെട്ടിലാക്കി. ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചാണ് അജയിനെ അർകിത് വകവരുത്തിതെന്ന് പെൺകുട്ടി മൊഴി നൽകി. എന്നാൽ, അർകിതിന്റെ വെടിയേറ്റാണ് അതെന്ന് ബന്ധുക്കൾ ആരോപിച്ചു.

Advertisement