കോഹ്ലിയും രോഹിത്തും രണ്ടു ചേരിയിൽ, രാഹുലിനെതിരെ ഒരു വിഭാഗം: സെമി തോൽവിക്ക് പിന്നാലെ ടീമിൽ കടുത്ത വിഭാഗീയത എന്ന് റിപ്പോർട്ടുകൾ

24

ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ന്യൂസിലൻഡിനോട് ടീം ഇന്ത്യ തോൽവി സമ്മതിച്ച് പുറത്തായത് ആരാധകരെ ഞെട്ടിച്ചിരുന്നു. പരാജയത്തിൽ ക്രിക്കറ്റ് പ്രേമികളും താരങ്ങളും ഒരു പോലെ നിരാശയിലാണ്.

Advertisements

ഇതിനിടെ ഇന്ത്യൻ ടീമിൽ വിഭാഗീയത ശക്തമാകുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും രണ്ടു ചേരിയിലാണെന്നാണ് ‘ദൈനിക് ജാഗരൺ’ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

കോഹ്ലിക്ക് പിന്തുണ നൽകുന്ന ഒരു വിഭാഗം താരങ്ങൾ ടീമിലുണ്ട്. മറ്റുള്ളവർ രോഹിത്തിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ടീമിൽ ഇടം ലഭിക്കണമെങ്കിൽ രണ്ടു ചേരികളിലൊന്നിൽ ഉണ്ടാകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

പക്ഷം പിടിക്കാതെ ടീമിൽ സ്ഥാനം നേടണമെങ്കിൽ ജസ്പ്രീത് ബുമ്രയെയോ പോലെ സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കുണം. വിരാട് കോഹ്ലിയുടെ എതിർപ്പാണ് അമ്പാട്ടി റായുഡുവിന് വിനയായത്. ശരാശരി പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും കെ എൽ രാഹുലിനോട് ടീം മാനേജ്‌മെന്റിന് കടുത്ത പക്ഷപാതിത്വമുണ്ട്.

പരിശീലകൻ രവി ശാസ്ത്രി, ബോളിംഗ് കോച്ച് ഭരത് അരുൺ എന്നിവരോട് ടീമിലെ ചില അംഗങ്ങൾക്ക് കടുത്ത എതിർപ്പുണ്ട്. ലോകകപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ഇവരെ ഒഴിവാക്കണമെന്നാണ് താരങ്ങൾ ആഗ്രഹിക്കുന്നതെന്നും ‘ദൈനിക് ജാഗരൺ’ റിപ്പോർട്ട് ചെയ്യുന്നു.

Advertisement