ഒരു കൂട്ടർ തനിയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്നു, ആഞ്ഞടിച്ച് എംഎസ് ധോണി

15

ഇത്തവണത്തെ ഏകദിന ലോക കപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ എംഎസ് ധോണി വിരമിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ഊഹാപോഹങ്ങളെ തള്ളി ധോണി തന്നെ രംഗത്ത്.

താൻ വിരമിക്കുന്നത് എന്നാണെന്ന് തനിക്ക് തന്നെ അറിയില്ലെന്നും എന്നാൽ ഒരുകൂട്ടം ആളുകൾ ശ്രീലങ്കയ്ക്കെതിരെയുളള മത്സരത്തിന് മുമ്പ് താൻ വിരമിക്കാൻ ആഗ്രഹിക്കുന്നതായും ധോണി പറഞ്ഞു. തനിയ്ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സൂചിപ്പിച്ച ധോണി തന്നെ മൗനത്തിലാക്കാനും ഒരു കൂട്ടർ ലക്ഷ്യം വെയ്ക്കുന്നതായി ആരോപിക്കുന്നു.

Advertisements

എന്നാൽ തനിയ്ക്ക് നേരെ തിരിഞ്ഞിരിക്കുന്നത് ആരാണെന്ന് വ്യക്തമാക്കാൻ ധോണി തയ്യാറായില്ല. ടീം മാനേജുമെന്റിലേക്കാണോ സഹതാരങ്ങളിലേക്കാണോ മാധ്യമങ്ങളിലേക്കാണോ ധോണി വിരൽ ചൂണ്ടുന്നതെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസം ഔദ്യോഗിക വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് ലോക കപ്പിന് ശേഷം ധോണി വിരമിച്ചേക്കുമെന്ന് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇത് ഏറെ കത്തിപടർന്നെങ്കിലും ഇക്കാര്യത്തിൽ ഉടൻ പ്രതികരണം നടത്താൻ ധോണി തയ്യാറായിരുന്നില്ല. നേരത്തെ പേരു വെളിപ്പെടുത്താത്ത ബിസിസിഐ പ്രതിനിധിയും ലോക കപ്പിന് ശേഷം ധോണി വിരമിക്കുന്നതാകും നല്ലതെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Advertisement