ഹിറ്റ്മാൻ രോഹിത് ശർമ്മ തന്റെ മാരകമായ ഫോം തുടർന്നാൽ ഇന്ത്യ ലോകകപ്പ് ഉയർത്തുമെന്ന് സുനിൽ ഗവാസ്‌കർ. അപാര ഫോമിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ കളികളിൽ അവിശ്വസനീയമായ പ്രകടനമാണ് രോഹിത് പുറത്തെടുത്തത്.
മികച്ച രീതിയിൽ രോഹിത് ബാറ്റ് വീശുന്നത് തുടർന്നാൽ മൂന്നാം നമ്പറിലെത്തുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും പിന്നാലെയുള്ള ബാറ്റ്സ്മാന്മാർക്കും കാര്യങ്ങൾ എളുപ്പമാകുമെന്നും ഗവാസ്‌കർ പറഞ്ഞു.
ഇംഗ്ലണ്ട് ലോകകപ്പിൽ ഇതുവരെ അഞ്ച് സെഞ്ചുറികളാണ് രോഹിത് നേടിയത്. എട്ട് മത്സരങ്ങളിൽ നിന്ന് 647 റൺസാണ് ഈ ലോകകപ്പിൽ ഹിറ്റ്മാന്റെ സമ്ബാദ്യം.
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരമെന്ന (ആറ് എണ്ണം) റെക്കോർഡും രോഹിത് പങ്കിടുകയാണ്.
ന്യൂസിലൻഡിനെതിരെ ഇന്ന് നടക്കുന്ന സെമിയിൽ സെഞ്ചുറി നേടിയാൽ ഹിറ്റ്മാന് സച്ചിനെ മറികടക്കാം.