മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സിനെ 2020ൽ നടക്കുന്ന ഐപിഎല്ലിൽ എംഎസ് ധോണി തന്നെ നയിക്കും.ധോണി അടുത്ത കൊല്ലവും ഐപിഎൽ കളിക്കുമെന്ന് ക്ലബ് വക്താവ് തന്നെയാണ് മുംബൈ മിറർ പത്രത്തിനോട് വ്യക്തമാക്കിയത്.
ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനോടേറ്റ തോൽവിയോടെ ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ധോണിയോ ബിസിസിഐയോ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ധോണിയുടെ വിരമിക്കലിനെ പറ്റി തനിക്ക് അറിവ് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതെ സമയം ഇതുവരെ വിരമിക്കൽ പ്രഖ്യാപനം ധോണി നടത്തിയിട്ടില്ലെങ്കിലും ഇന്ത്യയുടെ അടുത്ത പരമ്പരയായ വെസ്റ്റിൻഡീസ് പര്യടനത്തിന് ധോണി ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാവില്ല എന്നാണ് സൂചനകൾ.
ധോണിയെ കൂടാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്കും ബിസിസിഐ വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്.