ടാക്സിയിൽ കയറി മുൻസീറ്റിൽ ഇരുന്ന തന്നെ നോക്കി സ്വയംഭോഗം ചെയ്ത ഞരമ്പ് രോഗിയായ ഡ്രൈവർക്ക് എട്ടിന്റെ പണികൊടുത്ത് യുവതി

29

നമ്മുടെ നാട്ടിലെ മാന്യരായ ടാക്സി ഡ്രൈവർമാർക്ക് പേരുദോഷമുണ്ടാക്കുന്ന ഡ്രൈവർമാർ സമൂഹത്തിലുണ്ട്. ടാക്സി കാറുകളിൽ കയറുന്ന യുവതികളാണ് ഇത്തരക്കാരുടെ ഇരകൾ. ഇപ്പോഴിതാ മുംബൈ നിവാസിയായ ഡെബ്ലീന ഷാ എന്ന യുവതി തനിക്കുണ്ടായ ദുരനുഭവം വിഡിയോ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം സിദ്ധിവിനായക്ഷേത്രത്തിൽ പോകാൻ വേണ്ടിയാണ് ഡെബ്ലീന ടാക്‌സി വിളിച്ചത്. അമ്മയുടെ സഹോദരിയും പുറകിലും ഡെബ്ലീന മുൻപിലുള്ള സീറ്റിലുമാണ് ഇരുന്നത്. രാവിലെ 9.30-ഓടെയാണ് സംഭവം. ഇവർ ഇരുന്നയുടൻ ഡ്രൈവർ തുറിച്ചുനോക്കി. ശേഷം പാന്റ്‌സിന്റെ സിപ്പ് ഊരി സ്വയംഭോഗം ചെയ്യാൻ ആരംഭിച്ചു. ഓരോ സിഗ്‌നലിലും ഇത് തുടർന്നു. കാർ നിർത്താൻ പറഞ്ഞിട്ടും ഇയാൾ നിർത്തിയില്ല. ഡെബ്ലീന കാറിൽ നിന്ന് ഇറങ്ങാതിരിക്കാൻ കൈ സീറ്റിന്റെ സമീപത്ത് തന്നെ വെയ്ക്കുകയും ചെയ്തു. ഇതോടെ ഇവർക്ക് ഭയമായി.

Advertisements

എങ്കിലും ഡ്രൈവറുടെ ലൈംഗികവൈകൃതത്തിന്റെ വിഡിയോ ഇവർ പകർത്തി. കാറിൽ നിന്നും ഇറങ്ങിയ ഉടൻ തന്നെ പൊലീസിൽ ഇത് തെളിവായി നൽകിക്കൊണ്ട് പരാതി കൊടുത്തു. വണ്ടി നമ്പറും ഡെബ്ലീന പങ്കുവെച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിൽ ഡെബ്ലീന പങ്കുവെച്ച വിഡിയോ ബോളിവുഡ് താരങ്ങളായ നേഹ ധൂപിയയും ഫാത്തിമ സനാ ഷെയ്ഖും പങ്കുവെച്ചിട്ടുണ്ട്. മുംബൈ പോലെയൊരു നഗരത്തിൽ പട്ടാപ്പകൽ ഇങ്ങനെയൊരു സംഭവം ഞെട്ടിക്കുന്നതാണെന്ന് ഡെബ്ലീന പറയുന്നു.

Advertisement