പെര്‍ത്ത്: മാനസിക സമ്മര്‍ദം കുറച്ച് മനശാന്തി ലഭിക്കാനും ആരോഗ്യ പരിപാലത്തിനുമാണ് ഇന്ത്യക്കാര്‍ യോഗയെ ആശ്രയിക്കുന്നത്. തിരക്കിട്ട ജീവിതം നയിക്കുന്ന രാജ്യത്തെ ഭൂരിഭാഗം ആളുകളും യോഗാ സെന്ററുകളെ ആശ്രയിക്കുന്നുണ്ട്. വിദേശികളുടെ മനസ്സും യോഗ കീഴടക്കുന്നുണ്ട്.അങ്ങനെ ഇന്ത്യയില്‍ വന്ന് യോഗ പഠിച്ച ഓസ്ട്രേലിയയിലെ പെര്‍ത്തിലെ ഒരു യോഗഗുരു തന്റെ നാട്ടില്‍ യോഗ ക്ലാസ് തുടങ്ങിയിട്ടുണ്ട്. ലൈംഗിക ജീവിതം മെച്ചപ്പെടുന്നതിന് പുറമെ ശരീരത്തിന്റെ ആത്മവിശ്വാസം വര്‍ധിക്കുമെന്നും സമ്മര്‍ദം കുറയ്ക്കാനാവുമെന്നുമുള്ള നിര്‍ദ്ദേശം തന്റെ ശിഷ്യകള്‍ക്ക് നല്‍കിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് പെര്‍ത്തിലെ 30കാരിയായ റോസി റീസാണ്.
പക്ഷേ ഇവിടെയെത്തുന്നവര്‍ നഗ്‌നരായി വേണം യോഗ ചെയ്യാന്‍. യുവതികള്‍ക്ക് മാത്രമാണ് ക്ലാസ്. ദിവസം തോറും നിരവധി യുവതികള്‍ ഇതിലേക്ക് ആകൃഷ്ടരായെത്തുന്നുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.മൂന്ന് വര്‍ഷത്തിനിടെ നൂറ് കണക്കിന് യുവതികളെ നഗ്‌നയോഗ എന്ന പരിശീലനരീതിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിരിക്കുന്നുവെന്നാണ് റോസി അവകാശപ്പെടുന്നത്. അധികം വൈകാതെ തന്റെ ഈ കണ്‍സപ്റ്റ് യുഎസിലേക്കും വ്യാപിപ്പിക്കുവാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്.
ആദ്യം താന്‍ തുണിയില്ലാത്ത യോഗാഭ്യാസം തന്റെ ബെഡ്റൂമിലും ബാക്ക് യാര്‍ഡിലുമായിരുന്നു സ്വയം പരീക്ഷിച്ചതെന്നാണ് റിലേഷന്‍ഷിപ്പ് കോച്ച് കൂടിയായ റോസി വെളിപ്പെടുത്തുന്നു. ഇതിലൂടെ താന്‍ കുറേ നാളുകളായി അനുഭവിച്ച് കൊണ്ടിരുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളില്ലാതാക്കാന്‍ സാധിച്ചുവെന്നും ലൈംഗിക ജീവിതം മെച്ചപ്പെട്ടുവെന്നുമാണ് റോസി സാക്ഷ്യപ്പെടുത്തുന്നത്.
കടുത്ത മാനസിക സമ്മര്‍ദമേറിയ ഒരു ഫിനാന്‍സ് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ 2012ലായിരുന്നു റോസി ആദ്യമായി യോഗ ചെയ്യാനാരംഭിച്ചിരുന്നത്. ജോലിയിലെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ഭക്ഷ്യപാനീയങ്ങള്‍ അമിതമായി കഴിക്കുകയും പരിധിയില്ലാതെ പുകവലിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു അന്ന് റോസി. എന്നാല്‍ യോഗ ചെയ്യാനാരംഭിച്ചത് മുതല്‍ അവരുടെ ജീവിതം അനായാസമാവുകയും ദുശീലങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയുമായിരുന്നു.
ബോയ്ഫ്രണ്ടുമായുള്ള ബന്ധം താറുമാറായതിനെ തുടര്‍ന്ന് 2013ല്‍ റോസി ഇന്ത്യയിലെത്തി ദിവസത്തില്‍ 10 മണിക്കൂറോളം, ആഴ്ചയില്‍ ആറ് ദിവസം യോഗ പ്രാക്ടീസ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൂര്‍ണസസ്യഭുക്കാവുകയും കോഫി കുടിക്കുന്നതും നിര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബ്രിസ്ബാനില്‍ തിരിച്ചെത്തി അവര്‍ യോഗ പരീശീലിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ നിലവില്‍ നഗ്‌നയോഗയുടെ പേരിലാണ് ഇവര്‍ പ്രശസ്തയാകുന്നത്.