വയര്‍ ചാടാന്‍ 9 കാരണങ്ങള്‍

23

ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമല്ല കുടവയര്‍. എല്ലാ വിധത്തിലും ആരോഗ്യത്തിന് ദോഷകരമാണ് കുടവയര്‍. ഈ അടുത്ത കാലത്ത് നടന്ന സര്‍വ്വേയില്‍ 76% ചെറുപ്പക്കാരും കുടവയറന്‍മാരാണ് എന്നു കണ്ടെത്തിയിരുന്നു.

അമിത വണ്ണവും വയറു ചാടലും ഭയക്കേണ്ടതു തന്നെയാണ്. ഭക്ഷണ ശീലമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഭക്ഷണം ഒരു ഭാഗമാണെങ്കിലും മറ്റ് പല ഘടകങ്ങളും ഇതിന് പിന്നിലുണ്ട്. കൊഴുപ്പ് അടിഞ്ഞു കൂടുന്നതും വയര്‍ ചാടാന്‍ പ്രധാന കാരണമാണ്.

Advertisements

ഇതുകൂടാതെ ജനിതകമായ പല കാരണങ്ങള്‍, ജീവിത രീതി, ഭക്ഷണ ക്രമീകരണം തുടങ്ങി നിരവധി ഘടകങ്ങള്‍ കുടവയറിനു പിന്നിലുണ്ട്.

പലപ്പോഴും പല തരത്തിലാണ് ഇത് ആരോഗ്യത്തിന് വില്ലനാവുന്നത്. ആയുസ്സ് കുറക്കുന്നതിന് വരെ പലപ്പോഴും കുടവയര്‍ എന്ന പ്രശ്നം വില്ലനാവുന്നുണ്ട്. പ്രധാനമായും 9 കാരണങ്ങളാണ് വയര്‍ ചാടുന്നതില്‍ പ്രധാനപ്പെട്ടത്. ഇവയെല്ലാം തന്നെ പിന്നീട് ഡയബറ്റിസ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയവയിലേക്കും വഴിതെളിക്കും.

ബിയര്‍

ആല്‍ക്കഹോളില്‍ നിന്നും മുക്തി നേടിയ പലരും ബിയറില്‍ അഭയം പ്രാപിക്കും. എന്നാല്‍ തിരിച്ചും സംഭവിക്കാം. ബിയറില്‍ തുടങ്ങി മുഴുക്കുടിയന്‍മാരാവുന്നവരും കുറവല്ല. ബിയര്‍ ഉപയോഗത്തിലൂടെ കലോറി വര്‍ദ്ധിക്കുകയും ഇത് കുടവയര്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ബിയര്‍ അല്ലെങ്കില്‍ മദ്യപാനം പൂര്‍ണമായും നര്‍ത്തുക. ആരോഗ്യം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ വിധത്തിലും നിര്‍ത്താവുന്ന ഒന്നാണ് ബിയര്‍.

ജോലിയുടെ സ്വഭാവം

നമ്മള്‍ ചെയ്യുന്ന ജോലിയുടെ സ്വഭാവം അനുസരിച്ച് കുടവയര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുകയും മതിയായ വ്യായാമം ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ കൊഴുപ്പ് അടിഞ്ഞു കൂടി കുടവയര്‍ ഉണ്ടാകും. ഇരുന്നു ജോലി ചെയ്യുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവരുടെ വയര്‍ ഇനി മടിയില്‍ ഇരിക്കും. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് ദോഷകരമാണ്.

വ്യായാമം ചെയ്യാനുള്ള മടി

വ്യായാമം ജീവിതത്തിന്റെ ഒരുഭാഗമാക്കുക. എല്ലാ വിധത്തിലും ഇത് പ്രതിസന്ധികളെ പരിഹരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. എല്ലാ ദിവസവും തിരക്കുകള്‍ക്ക് പിന്നാലെയാണ് നമ്മുടെ ജീവിതം. അതുകൊണ്ടു തന്നെ വ്യായാമം ചെയ്യാനുള്ള സമയമില്ലായ്മ നമ്മളെ മടിയന്‍മാരാക്കും. ഇതു കുടവയര്‍ മാത്രമല്ല നമ്മളെ അനാരോഗ്യത്തില്‍ കൊണ്ടെത്തിക്കും. മടി ഒഴിവാക്കി വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക.

സ്ട്രെസ്സ്

ചെറുപ്പക്കാരിലാണ് ഇത് പലപ്പോഴും വില്ലനാവുന്നത്. മാനസിക സമ്മര്‍ദ്ദം പല വിധത്തില്‍ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. കുടവയറിന്റെ കാരണങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യം മറക്കേണ്ടതില്ല. ഇന്നത്തെ ജോലികളെല്ലാം സ്ട്രെസ്സും ടെന്‍ഷനും നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ സ്ട്രെസ്സ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സിലും വ്യതിയാനം സൃഷ്ടിക്കും.

ജങ്ക് ഫുഡ്

പരമാവധി ജങ്ക്ഫുഡുകള്‍ കഴിക്കാതിരിക്കുക. ഇത് പലപ്പോഴും പല വിധത്തില്‍ ടആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ആരോഗ്യപരമായ പല കാര്യങ്ങളും അനാരോഗ്യകരമായി മാറാന്‍ പലപ്പോഴും കാരണമാകുന്നത് ഇത്തരത്തിലുള്ള ജങ്ക്ഫുഡാണ്.

പുരുഷന്‍മാരേക്കാള്‍ ജങ്ക് ഫുഡ് ഇഷ്ടപ്പെടുന്നത് സ്ത്രീകളാണ് എന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. എന്നാലും പുരുഷന്‍മാരും ഒട്ടും പുറകിലല്ല എന്നതാണ് അവരുടെ പൊണ്ണത്തടിയും കുടവയറും സൂചിപ്പിക്കുന്നത്.

കിടത്തം

നല്ലതിനല്ല ഭൂരിഭാഗം പുരുഷന്‍മാരും അവരുടെ ഒഴിവു സമയങ്ങള്‍ ചിലവഴിക്കുന്നത് കിടന്നുകൊണ്ട് ടി വി കാണാനും വീഡിയോ ഗെയിം കളിക്കാനും ആണ്. എന്നാല്‍ ഇതു ചെയ്യുന്നതോടൊപ്പം തന്നെ ഭക്ഷമം കഴിക്കുകയും ചെയ്യുന്നു എന്നതാണ് ഇവരെ കുടവയറന്മാരാക്കുന്നതിന്റെ പ്രധാന കാരണം. കിടക്കാന്‍ നല്ല ക്ഷീണം തോന്നുന്നുവെങ്കില്‍ മാത്രം കിടക്കുക. അല്ലെങ്കില്‍ കിടന്ന് വയറു കൂട്ടരുത്.

പാര്‍ട്ടികള്‍

പാര്‍ട്ടികളും ആഘോഷങ്ങളും ധാരാളമാണ് ഇന്നത്തെ കാലത്ത്. അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. നിയന്ത്രണമില്ലാത്ത രീതിയിലുള്ള ഇത്തരം ആഘോഷങ്ങള്‍ വയറു കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. യാതൊരു നിയന്ത്രണവുമില്ലാതെ കുടിക്കുക.ും ഭക്ഷണം കഴിക്കുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന കാര്യം ഓര്‍ക്കാതെ.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മയാണ് ഇപ്പോഴത്തെ ചെറുപ്പക്കാരെ ബാധിയ്ക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. ഉറക്കമില്ലായ്മ നമ്മുടെ വളര്‍ച്ചയേയും ദഹനപ്രക്രിയകളേയും പ്രതികൂലമായി തന്നെ ബാധിയ്ക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

മധുരം കുറയ്ക്കാം

ഐസ്‌ക്രീം, ജ്യൂസ് മറ്റു മധുര പലഹാരങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം നമ്മളെ പൊണ്ണത്തടിയന്‍മാരും കുടവയറന്‍മാരും ആക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

ശരീരത്തിനാവശ്യമായ ഭക്ഷണം

നിങ്ങളുടെ ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കാന്‍ അറിഞ്ഞിരിക്കണം. ഏത് ഭക്ഷണം കഴിച്ചാലാണ് കൂടുതല്‍ ഉപയോഗപ്രദമാവുക എന്ന കാര്യം ആദ്യം അറിഞ്ഞിട്ടായിരിക്കണം ഭക്ഷണം തിരഞ്ഞെടുക്കേണ്ടത്. കൂടുതല്‍ കെമിക്കലുകള്‍, കാര്‍ബോ ഹൈഡ്രേറ്റ് തുടങ്ങിയവ ചേര്‍ത്ത ഭക്ഷണം ഒഴിവാക്കുക. ഇല്ലെങ്കില്‍ അത് വയറു ചാടുന്നതിന് കാരണമാകുന്നു.

പഞ്ചസാര ഉപയോഗിക്കുമ്പോള്‍

പഞ്ചസാര കൂടിയ അളവില്‍ ഉപയോഗിക്കുന്നത് ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇതില്‍ ആവശ്യമുള്ളവ ഊര്‍ജ്ജമായും ബാക്കിയുള്ളവ കൊഴുപ്പ് ആയും അടിഞ്ഞു കൂടും. അതുകൊണ്ട് തന്നെ പഞ്ചസാരയുടെ അളവ് കുറക്കുന്നത് പൊണ്ണത്തടി കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കുക പല സോഫ്റ്റ് ഡ്രിങ്കുകളും ശരീരത്തിന് ഹാനീകരമാണെന്ന് നമുക്ക് തന്ന അറിയാം എന്നാല്‍ ഇവയുടെ അളവ് നിര്‍ബന്ധമായും കുറയ്ക്കണം.

ഇവ അമിത കലോറിയാണ് ശരീരത്തില്‍ ഉണ്ടാക്കുന്നത്. ഇവ ഒഴിവാക്കിയെങ്കില്‍ മാത്രമേ അമിത വണ്ണം കുറഞ്ഞ് ഒതുക്കമുള്ള ശരീരം ലഭിക്കുകയുള്ളൂ.

Advertisement