കാസര്‍കോട് : മുഖം വെളുക്കാന്‍ ഉള്ള ക്രീം വാങ്ങി തേച്ച നൂറിലേറെ പേര്‍ ചികിത്സയില്‍. കാസര്‍ഗോഡ് ആണ് സംഭവം.മുഖം വെളുക്കാനുള്ള വിദേശ ക്രീം വാങ്ങി പുരട്ടിയ നൂറ്റിയറുപതോളം പേരാണു ചര്‍മപ്രശ്‌നങ്ങളുമായി ചികിത്സ തേടിയത്.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജിയില്‍ (ഐഎഡി) ഒരുമാസത്തിനിടെ എത്തിയത് നൂറ്റി അറുപതോളം പേര്‍. ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കാവുന്ന ഗണത്തില്‍പെട്ടതിന്റെ ആനുകൂല്യം മുതലാക്കി ബുക്ക് സ്റ്റാളിലും ബാര്‍ബര്‍ ഷോപ്പിലും വരെ ഇത് ലഭ്യമാണ്.
വിദേശത്തു നിന്നെത്തുന്ന രണ്ടു ക്രീമുകള്‍ക്കു പുറമെ, അഞ്ചിലേറെ ഇന്ത്യന്‍ ക്രീമുകളും ഇവിടെ ലഭിക്കുന്നു.അയാള്‍ ജില്ലകളില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വരെ ക്രീം വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ട്. ഇതിലുള്ള ഘടക പദാര്‍ത്ഥങ്ങള്‍ ഏതെന്നു പോലും മരുന്നില്‍ വ്യക്തമാക്കിയിട്ടില്ല.
ഈ ക്രീം ഉപയോഗിക്കുന്നതില്‍ അധികവും ആണ്‍കുട്ടികള്‍ ആണ്.ചികിത്സ തേടുന്നവര്‍ക്ക് ക്രീം ഉപയോഗിക്കാത്തപ്പോള്‍ മുഖം കൂടുതല്‍ ഇരുണ്ടുപോവുന്നു, പൊള്ളലേറ്റതു പോലെ ചുവന്നു തിണര്‍ത്ത പാടുകള്‍ ഉണ്ടാവുന്നു, നെറ്റിയില്‍ ഇരുണ്ട പാടുകള്‍ ഉണ്ടാവുന്നു തുടങ്ങിയവ ആണ് പ്രധാന പരാതികള്‍.
സ്റ്റിറോയ്ഡുകളുടെയും മെര്‍ക്കുറിയുടെയും സാന്നിധ്യം ഈ ക്രീമുകളിലുണ്ടാവുമെന്നു ചര്‍മരോഗ വിദഗ്ധര്‍ പറയുന്നത്.