ലിപ്ലോക്ക് ചെയ്യാൻ പറ്റില്ല; വിജയ് ദേവരകൊണ്ടയുടെ ചിത്രവും സായ്പല്ലവി ഒഴിവാക്കി

44

ഒട്ടുമിക്ക യുവ നായികമാരും ജോഡിയായി അഭിനയിക്കാൻ ആഗ്രഹിക്കുന്ന നടനാണ് തെലുങ്കിലെ പുതിയ സൂപ്പർതാരമായ വിജയ് ദേവരകൊണ്ടെ. വിജയിയുടെ പുതിയ ചിത്രം ഡിയർ കോമറേഡ് പ്രദർശനത്തിന് ഒരുങ്ങുകയാണ്.

Advertisements

താര സുന്ദരി രശ്മിക മന്ദാനയാണ് ഇതിലെ നായിക. എന്നാൽ ആദ്യം നായികയാകാൻ ക്ഷണിച്ചത് സായിപല്ലവിയെ ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സിനിമയുടെ തിരക്കഥ ഇഷ്ടപ്പെട്ടെങ്കിലും വിജയ് ദേവരക്കൊണ്ടേയുമായുള്ള ലിപ് ലോക്ക് രംഗത്തിന് സായ്പല്ലവി തയാറായിരുന്നില്ല.

അടുത്തിടപഴക്കേണ്ട രംഗങ്ങളിൽ ഒട്ടും കംഫർട്ടബിളല്ല എന്നു പറഞ്ഞാണ് സായി സിനിമ നിരസിച്ചത്. അതിനുശേഷമാണ് രശ്മിക മന്ദാനയെ നായികയാക്കാൻ തീരുമാനിക്കുന്നത്.

ഗീത ഗോവിന്ദത്തിലൂടെ തെലുങ്കിന്റെ പ്രിയപ്പെട്ട ജോഡികളായി മാറിയവരാണ് വിജയ്യും രശ്മികയും. മടി കൂടാതെ രശ്മിക നായികയാകാനുള്ള ക്ഷണം സ്വീകരിച്ചു. ടീസർ ഇറങ്ങിയപ്പോൾ മുതൽ സായിപല്ലവി നിരസിച്ച ചുംബനരംഗം തന്നെയാണ് ചർച്ചാവിഷയം.

Advertisement