പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും മേലെ നിൽക്കുന്ന വലിയ ഒരു ദൃശ്യ വിസ്മയമായിരിക്കും കുഞ്ഞാലി മരക്കാർ: പ്രമുഖ ഹോളിവുഡ് നടന്റെ വാക്കുകൾ

33

മലയാളത്തിന്റെ താരരാജാവ് മോഹൻലാലൻ നായകനായിയെത്തുന്ന ചരിത്ര പ്രധാനമായ കുഞ്ഞാലി മരക്കാർ എന്ന ചിത്രം കാഴ്ചയുടെ അത്ഭുത നിമിഷങ്ങൾ സമ്മാനിക്കാൻ തയ്യാറെടുക്കുമ്പോൾ സിനിമയുടെ പ്രതീക്ഷകൾക്ക് ബലം നൽകി ഹോളിവുഡ് ആക്ടർ ടോബി സൗർബാക്കൾ. ടോബി സൗർബാക്കളും ഒരു പ്രധാന കഥാപാത്രമായി കുഞ്ഞാലി മരയ്ക്കാരിൽ അഭിനയിക്കുന്നുണ്ട്.

കുഞ്ഞാലി മരക്കാർ വലിയ ഒരു ദൃശ്യ വിസ്മയമായിരിക്കുമെന്നും, പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും മേലെയാണ് ചിത്രം സംസാരിക്കാൻ പോകുന്നതെന്നും ടോബി സൗർബാൾക്കർ തൻറെ ട്വിറ്റർ പേജിൽ കുറിച്ചു.

Advertisements

വലിയ താരനിര അണിനിരക്കുന്ന മോഹൻലാൽ പ്രിയദർശൻ ടീമിന്റെ കുഞ്ഞാലി മരക്കാർ ഒക്ടോബർ റിലീസായി പ്രദർശനത്തിനെത്തും, ഇന്ത്യൻ സിനിമയിലെ മികച്ച ടെക്‌നീഷ്യൻമാരെ ഉൾപ്പെടുത്തി കൊണ്ട് പ്രിയദർശൻ ചെയ്തു തീർത്ത കുഞ്ഞാലി മരക്കാർ മലയാള സിനിമയിലെ മഹാ സംഭാവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തമിഴ് സൂപ്പർതാരങ്ങളായ അർജുൻ, പ്രഭു ബോളിവുഡ് താരം സുനിൽഷെട്ടി, പ്രണവ് മോഹൻലാൽ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Advertisement