സിനിമയിലൂടെയെത്തി മിനിസ്ക്രീനിൽ തിളങ്ങുന്ന താരദമ്പതികളാണ് സജിൻ ടിപിയും ഷഫ്നയും. ബാലതാരമായിട്ടായിരുന്നു ഷഫ്ന മലയാള സിനിമയിലേക്കെത്തിയത്. പിന്നീട് നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ ഷഫ്ന പിന്നീട് മിനിസ്ക്രീനിലേക്ക് ചേക്കേറുകയയിരുന്നു.
താൻ നായികയായ പ്ലസ്ടു എന്ന സിനിമയിൽ ഒപ്പം അഭിനയിച്ച സജിനെ ഷഫ്ന പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോൾ മലയാള മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരദമ്പതികളാണ് സജിനും ഷഫ്നയും. ബിഗ്സ്ക്രീനിലൂടെ വന്ന് ഇപ്പോൾ മിനിസ്ക്രീനിൽ തിളങ്ങുകയാണ് ഈ താരങ്ങൾ.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഷഫ്നയും സജിനും ഇടയ്ക്ക് തകർപ്പൻ കളർഫുൾ ഫോട്ടോ ഷേയർ ചെയ്തും ഇവർ ആരാധകർക്കിടയിലേക്ക് എത്താറുണ്ട്. നേരത്തെ മറ്റൊരു ചിത്രവും കിടിലൻ ക്യാപ്ഷനും പങ്കുവെച്ചിരുന്നു നടി.
അതേസമയം അന്ന് ഫോട്ടോയുടെ അടിക്കുറിപ്പ് കണ്ടതോടെ ആരാധകരും സംശയത്തിലായിരുന്നു. പ്രിയതമനെ ചേർത്ത് പിടിച്ച് മനോഹരമായ ചില കാര്യങ്ങളുടെ തുടക്കമാവുന്നു എന്നായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ചിത്രം കണ്ടോതടെ ആ സന്തോഷ വാർത്ത അറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകർ.
ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ച് സജിൻ വാചാലനാവുകയാണ്. ഞാൻ പൂർണ്ണ തൃപ്തൻ ആണ്. ഞാൻ ഒന്ന് നോക്കിയാൽ തന്നെ ഷഫ്നയ്ക്ക് എല്ലാ കാര്യങ്ങളും മനസിലാകും. എന്റെ മുഖം കണ്ടാൽ, എനിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ അവൾക്കത് മനസിലാകും.
ഞാൻ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം അവൾ എനിക്ക് വേണ്ടി ചെയ്തു വച്ചിട്ടുണ്ടാകും. ശരിക്കും ഞങ്ങൾ കൂട്ടുകാരെ പോലെയാണ്. ഒരുമിച്ചു യാത്രകൾ പോകാറുണ്ട്. എല്ലാത്തിനും എന്റെ ഒപ്പം നിൽക്കുന്ന ഒരു നല്ല സുഹൃത്ത് കൂടിയാണ് എന്റെ ഭാര്യയെന്നും സജീൻ പറയുന്നു. അതേ സമയം ഇതുവരെ ഞങ്ങൾക്ക് മക്കളില്ലെന്ന കാര്യം കൂടി സജിൻ മുൻപ് വ്യക്തമാക്കിയിരുന്നു.