എനിക്ക് നായികമാർ ഇല്ലെങ്കിലെന്താ വില്ലത്തി ഉണ്ടല്ലോ; ജിഷിൻ മോഹന്റെ പുതിയ പോസ്റ്റ് കണ്ടോ

116

നിരവധി സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ജിഷിൻ മോഹൻ. ജിഷിൻ മാത്രമല്ല ഭാര്യയും നടിയും ആയ വരദയും, ഇവരുടെ മകൻ ജിയാനും എല്ലാം പ്രേക്ഷകരുടെ പ്രിയങ്കരൻമാർ തന്നെയാണ്.

സീരിയലിൽ കൂടുതലും വില്ലൻ വേഷങ്ങളിലാണ് ജിഷിൻ എത്താറുള്ളത്. വില്ലനായി എത്തി പ്രേക്ഷകരുടെ മനം കവരുന്ന താരങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ജിഷിനോട് ഒരു പ്രത്യേക ആരാധനയാണ് പ്രേക്ഷർക്ക്.

Advertisements

സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പറയുന്ന ജിഷിൻ പ്രേക്ഷകരുമായും സംവദിക്കാറുണ്ട്, അത് തന്നെ ആകാം മറ്റുള്ള താരങ്ങളിൽ നിന്നും ജിഷിനെ വ്യത്യസ്തനാക്കുന്നത്. സൂപ്പർഹിറ്റ് പരമ്പരകളായ ജീവിത നൗക, പൂക്കാലം വരവായി എന്നീ സീരിയലുകളിൽ ആണ് ഇപ്പോൾ ജിഷിൻ തിളങ്ങി നിൽക്കുന്നത്.

സുധി എന്ന കഥാപാത്രമായിട്ടാണ് ജിഷിൻ പരമ്പരയിൽ എത്തുന്നത്. ജിഷിന് പങ്ക് വച്ച ഒരു വീഡിയോയും അതിനു ജിഷിൻ നൽകിയ ക്യാപ്ഷനും ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ജീവിതനൗകയിൽ പ്രിയങ്കയും സുമിത്രയുമൊന്നും സുധിയുടെ കൂടെ ഡ്യൂറ്റ് ചെയ്യാൻ വരില്ലത്രേ. അവര് നായകന്മാരുടെ കൂടെ മാത്രമേ ഡ്യൂറ്റ് ചെയ്യൂ പോലും.

നായികമാർ ഇല്ലെങ്കിലെന്താ. നമുക്ക് വില്ലത്തി ഉണ്ടല്ലോ എന്ന ക്യാപ്ഷനാണ് ഒപ്പം ആണ് നടി മനീഷ സിംഗിന് ഒപ്പമുള്ള രസകരമായ വീഡിയോ ജിഷിൻ പങ്ക് വച്ചത്. ഈ വീഡിയോ മാത്രം അല്ല, പൂക്കാലം വരവായി പരമ്പരയുടെ സെറ്റിൽ നിന്നുള്ള വിശേഷങ്ങളും ജിഷിൻ പങ്ക് വച്ചിട്ടുണ്ട്.

പൂക്കാലം വരവായി സീരിയലിന്റെ ഡയറക്ടർ ഷിജു അരൂരിന്റെ മകന് ഒപ്പമുള്ള ചിത്രവും അതിന് നടൻ നൽകിയ ക്യാപ്ഷനും ഇപ്പോൾ വൈറൽ ആണ്. അതേസമയം ജിഷിന് വില്ലൻ കഥാപാത്രങ്ങൾ മാത്രം അല്ല കോമഡിയും വഴങ്ങും എന്നാണ് രസകരമായ പോസ്റ്റുകൾ പങ്ക് വയ്ക്കുമ്പോൾ ആരാധകർ കമന്റ് ചെയ്യുന്നത്.

Advertisement