ആടിപ്പാടിയുള്ള ടിക്ടോക് വീഡിയോ ആശുപത്രിയിലെ ശിശുപരിചരണ വിഭാഗത്തിൽ വെച്ച് എടുത്ത നഴ്സുമാർക്കെതിരെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഒഡീഷയിലെ മാൽകാംഗിരിയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം.
ശിശുമരണ നിരക്ക് ഏറ്റവും കൂടുതലുള്ള സ്ഥലമാണ് മാൽകാംഗരി. ഔദ്യോഗിക യൂണിഫോമിലാണ് നഴ്സുമാർ ടിക്ടോക് വീഡിയോ എടുത്തത്. കൂടാതെ വീഡിയോയിൽ ഒരു നവജാത ശിശുവിനെയും കാണാം.
Advertisements
ടിക്ടോക് വീഡിയോ എടുത്ത് നടക്കുന്ന ഒരുപാടാളുകൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഏറ്റവും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട സ്ഥലമാണ് ആശുപത്രി.
ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലെ പരിസരം മറന്നുള്ള നഴ്സുമാരുടെ പാട്ടിനും ഡാൻസിനും രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിച്ച് കൊണ്ടിരിക്കുന്നത്. സംഭവം ദൗർഭാഗ്യകരമാണെന്ന് മെഡിക്കൽ ഓഫീസർ പ്രതികരിച്ചു.
Advertisement